തുരങ്കപാതക്ക് വനം വകുപ്പിൻെറ അനുമതിയില്ല; കേന്ദ്ര കടമ്പകൾ വേറെ പ്രത്യേക ലേഖകൻ ----------------- കൽപറ്റ: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സർവേക്ക് ഇതുവരെ വനംവുകപ്പ് അനുമതി നൽകിയിട്ടില്ല. ഇതിനു പുറമെ പാത യാഥാർഥ്യമാകണമെങ്കിൽ കേന്ദ്ര, പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ ഉന്നതതല സമിതിയും പച്ചക്കൊടി കാണിക്കണം. മരങ്ങൾ മാത്രമല്ല അത് നിലനിൽക്കുന്ന മണ്ണും വനത്തിൻെറ നിർവചനത്തിൽ വരും. പാതയുടെ വിശദ റിപ്പോർട്ട് തയാറാക്കാതെയാണ് പദ്ധതി ലോഞ്ചിങ് നടത്തിയതെന്ന് തുടക്കത്തിലേ പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടി. ഒട്ടേറെ നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ട്. വനമേഖലയിൽ കയറിയുള്ള സർവേക്കുപോലും അനുമതി നൽകിയിട്ടില്ലെന്ന് വനംവകുപ്പ് വൃത്തങ്ങൾ വെളിപ്പെടുത്തി. വയനാട് ചുരം വീതി കൂട്ടുന്നതിന് ആവശ്യമായ സ്ഥലം പോലും വനംവകുപ്പ് വർഷങ്ങളായി വിട്ടുനൽകിയിട്ടില്ല. ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളിൽ പരിസ്ഥിതി ലോല മേഖലയായി പറയുന്ന മലനിരകളിലാണ് നിർദിഷ്ട പാത. കേന്ദ്രത്തിൻെറ നിലപാടാണ് നിർണായകം. വനഭൂമി ഉപയോഗം സംബന്ധിച്ച് സുപ്രീംകോടതി നിർദേശങ്ങളും മുന്നിലുണ്ട്. ----------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.