കേരള ഷോളയാർ ഡാം തുറക്കാൻ അനുമതി

തൃശൂർ: കേരള ഷോളയാർ ഡാമി​ൻെറ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2663 അടിയിൽ എത്തിയാൽ ഡാം തുറക്കാൻ അനുമതി. ഡാം തുറന്ന്​ അധികജലം, പകൽസമയം മാത്രം ചാലക്കുടി പുഴയിലേക്ക് ഒഴുക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടറാണ്​ ഉത്തരവിട്ടത്​. ഡാമിൽ നിലവിലെ ജലനിരപ്പ് 2662 അടിയാണ്​. തെക്ക്-കിഴക്ക് അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ തമിഴ്‌നാട്, വാൽപ്പാറ ഭാഗങ്ങളിൽ ശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാലാണ് ഇടമലയാർ ഡാം റിസർച് ആൻഡ് സേഫ്റ്റി ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ ഡാം തുറക്കാൻ അനുമതി തേടിയത്. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തി. കേരള ഷോളയർ ഡാം തുറക്കുമ്പോൾ പെരിങ്ങൽക്കുത്ത് ഡാമി​ൻെറ സ്ലൂയിസ് വാൽവുകൾ തുറക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതിന് ജില്ല ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന്​ കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.