യാത്രക്കാരെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ട ഒമ്പതംഗ മോഷണസംഘം പിടിയിൽ

വീരാജ്​പേട്ട: വീരാജ്​പേട്ട-ഗോണികുപ്പ വഴി കേരളത്തിൽനിന്ന്​ കർണാടകയ​ുടെ വിവിധ ഭാഗങ്ങളിലേക്ക്​ കച്ചവടസംബന്ധമായും മറ്റും യാത്ര​െചയ്യുന്നവരുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി കൊള്ളയടിക്കാൻ ലക്ഷ്യമിട്ട ഒമ്പതംഗ സംഘത്തെ വീരാജ്​പേട്ട പൊലീസ്​ പിടികൂടി. പെരുമ്പാടിക്കടുത്ത ഹോട്ടലിനരികിൽ ശനിയാഴ്​ച പുലർച്ച ദുരൂഹസാഹചര്യത്തിൽ രണ്ടു​ കാറുകൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ്​ ടൗൺ പൊലീസി​ൻെറ​ നടപടി​. സംശയം തോന്നിയ സംഘം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ്​ പിടിയിലായത്​. കണ്ണൂർ സ്വദേശി കെ.ബി. അഭിനവ്​ (21), വടകര സ്വദേശി വൈഷ്​ണവ്​ (22) എന്നിവരാണ് പിടിയിലായ മലയാളികൾ​. ബംഗളൂരു കനകപുരത്തുകാരായ നാരായണ സ്വാമി (34), എം. സതീശ്​ (33), ബംഗളൂരു സ്വദേശികളായ ജോൺപോൾ (28), ജ്ഞാനേന്ദ്രപ്രസാദ്​ (30), മൈസൂരുവിലെ വാദിരാജ്​ (38), തമിഴ്​നാട്​ ഹൊസൂരിലെ എച്ച്. സുരേഷ്​ (31), പുരുഷോത്തമൻ (45) എന്നിവരാണ്​ അറസ്​റ്റിലായ മറ്റുള്ളവർ. ഇവരുടെ കാറുകൾ പരിശോധിച്ചപ്പോൾ കത്തി, കൊടുവാൾ, ഇരുമ്പുദണ്ഡ്​​, രണ്ടു​ കിലോ മുളകു​പൊടി എന്നിവ കണ്ടെത്തി. ഇവരെ വീരാജ്​പേട്ട പ്രിൻസിപ്പൽ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി. ഈ മാസം 21 വരെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വെക്കാൻ ഉത്തരവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.