ജല പരിശോധനക്ക് സ്‌കൂള്‍ ലാബുകള്‍: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

അഞ്ചരക്കണ്ടി: ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്​ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബുകള്‍ സജ്ജമാകുന്നു. ഹരിത കേരള മിഷ​ൻെറ നേതൃത്വത്തിലാണ് സ്‌കൂളുകളില്‍ ലാബുകള്‍ തയാറാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച ഉച്ച 12ന്​ അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍ഹിക്കും. ജില്ലയില്‍ ആദ്യഘട്ടമെന്നോണം ധര്‍മടം മണ്ഡലത്തിലെ എട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകളിലാണ് ജലഗുണത പരിശോധന സംവിധാനം സജ്ജമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.