കണ്ണൂര്‍: കണ്ണൂര്‍ സർവകലാശാല ബി.ബി.എ (ട്രാവല്‍ ആൻഡ് ടൂറിസം) കോഴ്‌സില്‍ രണ്ടാം റാങ്ക് നേടിയ കണ്ണോത്തുംചാല്‍ സ്വദേശി സൂപ്പിയാറകത്ത് റുഷ്ദ ഷിറിനെ ഇസ്ലാമിക് സൻെറര്‍ താണ ഉപഹാരം നല്‍കി ആദരിച്ചു. ശിശുരോഗ വിദഗ്ധനും ഇസ്ലാമിക് സൻെറര്‍ ചെയര്‍മാനുമായ ഡോ. എം. അബ്ദുല്‍ മജീദ് ഉപഹാരം സമ്മാനിച്ചു. കണ്‍വീനര്‍ വി. മുനീര്‍, അബ്ദുസ്സലാം കച്ചേരി, കെ.വി. അസു ഹാജി, അസീര്‍ കല്ലിങ്കില്‍, ടി. മുഹമ്മദ് റാഫി തുടങ്ങിയവര്‍ പങ്കെടുത്തു. പരേതനായ സൂപ്പിയാറകത്ത് ഫാറൂഖിൻെറ മകളാണ് റുഷ്ദ ഷിറിന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.