വെഞ്ഞാറമൂട്​ കൊലപാതകം സി.ബി.​െഎ അന്വേഷിക്കണം -കെ. മുരളീധരൻ

കോഴിക്കോട്​: വെഞ്ഞാറമൂട്​ കൊലപാതകം സി.ബി.​െഎ അന്വേഷിക്കണമെന്ന്​ കെ. മുരളീധരൻ എം.പി. കതിരൂർ ബോംബ്​ സ്​ഫോടനവും മയക്കുമരുന്ന്​ കേസും കേന്ദ്ര ഏജൻസിക്ക്​ വിടണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്നു കേസുകളിലും പ്രതിസ്ഥാനത്ത്​​ സി.പി.എമ്മുണ്ട്​ എന്നതിനാലാണ്​ കേ​ന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്ന്​ ആവശ്യപ്പെടുന്നത്​. വെഞ്ഞാറമൂടിൽ കൊന്നവരും കൊല്ലിച്ചവരും കൊല്ലപ്പെട്ടവരും ഒരേ പാർട്ടിക്കാരാണ്​. സംഭവം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നാണ്​ സൂചന. അതിനു​ തെളിവാണ്​ കൊല്ലപ്പെട്ടവരുടെ കൈയിൽ ആയുധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ. ഒരു എം.പിയാണ്​ സംഭവത്തിനു​ പിന്നിലെന്ന്​ രണ്ടു മന്ത്രിമാർ ആരോപണം ഉന്നയിക്കുന്നു. അതി​ൻെറ തെളിവുകൾ അവർ അന്വേഷണ ഏജൻസിക്ക്​ ​ൈ​കമാറ​ണം. പാർട്ടി ഗ്രാമമായ കതിരൂരിൽ ബോംബ്​ നിർമാണത്തിനിടെയുണ്ടായ സ്​ഫോടനം സംസ്ഥാന പൊലീസ്​ അന്വേഷിച്ചാൽ പോര. പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ നിർമിക്കുന്ന ബോംബുകളാണ്​ പൊട്ടിയത്​. സി.പി.എമ്മുകാരാണ്​ പ്രതികൾ. മയക്കുമരുന്ന്​ കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കയാണ്​. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണ​ൻെറ മകൻ ബിനീഷ്​ കോടിയേരി മയക്കുമരുന്ന്​ സംഘത്തി​ൻെറ കണ്ണിയാണ്​. ഇതൊരു അന്തർസംസ്ഥാന കേസ്​ ആണ്​. മുഖ്യപ്രതി അനൂപിനെ 28 തവണയാണ്​ ബിനീഷ്​ ഫോൺ വിളിച്ചത്​. ബിനീഷും സി.പി.എമ്മി​ൻെറ പ്രവർത്തകനാണ്​ എന്ന കാര്യം ഒാർക്കണമെന്നും മുരളീധരൻ പറഞ്ഞു. ചവറ, കുട്ടനാട്​ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നാണ്​ അഭിപ്രായം. തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ എം.എൽ.​എമാർ ലെറ്റർപാഡ്​​ അടിക്കു​േമ്പാഴേക്കും നിയമസഭ തെരഞ്ഞെടുപ്പിന്​ സമയമാവും. ഇൗ വിഷയത്തിൽ രാഷ്​ട്രീയ പാർട്ടികൾ അഭിപ്രായം പറയണമെന്നും മുരളീധരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.