ആ സ്നേഹത്തിന് മരണത്തിൻെറ ചുവപ്പുെകാടി കോഴിക്കോട്: പത്തു വർഷത്തിലേറെക്കാലം ഒരുമിച്ചുണ്ടായിരുന്ന 'ജിമ്മി'ക്ക് ഒടുവിൽ സുനിൽ ഹാരിസൺ വിടനൽകി. പാലക്കാട് ഡിവിഷൻ റെയിൽവേ െപ്രാട്ടക്ഷൻ ഫോഴ്സിലെ ഹെഡ് കോൺസ്റ്റബിളായ സുനിലിനൊപ്പം ജോലി ചെയ്തതായിരുന്നു ജിമ്മി എന്ന ലാബ്രഡോർ ഇനത്തിൽപെട്ട നായ്. കഴിഞ്ഞ വർഷം ജിമ്മി ജോലിയിൽനിന്ന് വിരമിച്ചപ്പോൾ സുനിൽ നായെ ഏറ്റെടുത്തു. ഒടുവിൽ പ്രായാധിക്യത്താൽ ജിമ്മി കഴിഞ്ഞദിവസം ചാവുകയായിരുന്നു. ഒൗദ്യോഗിക ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന നായെ വ്യക്തി ജീവിതത്തിൻെറ ഭാഗമാക്കിയ സുനിലിനും കുടുംബത്തിനും ഈ മരണത്തിൽ സങ്കടം സഹിക്കാൻ വയ്യ. റെയിൽവേ െപ്രാട്ടക്ഷൻ ഫോഴ്സിലെ ഹെഡ് കോൺസ്റ്റബിളായ സുനിൽ റെയിൽവേ ഡോഗ് സ്ക്വാഡിലെ ജിമ്മിക്കൊപ്പം പത്തുവർഷം ജോലി ചെയ്തു. 'ജിമ്മി' വിരമിച്ചപ്പോൾ റെയിൽവേയുടെ അനുമതിയോടെ വളർത്താൻ ഏറ്റെടുക്കുകയായിരുന്നു. മംഗലാപുരം-പാലക്കാട് റൂട്ടിൽ ട്രെയിൻ യാത്ര നടത്തിയവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ജിമ്മിയെ. ബോംബടക്കമുള്ള സ്ഫോടക വസ്തുക്കൾ തിരയുന്നതിൽ മിടുക്കനായിരുന്നു ഇവൻ. വി.വി.ഐ.പികളുടെ യാത്രക്കുമുമ്പും ജിമ്മി മണംപിടിച്ച് ട്രെയിനുകളിൽ പാഞ്ഞ് നടന്നിരുന്നു. നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട്. ചെന്നൈയിൽ ട്രെയിനിൽ ബോംബ് സ്േഫാടനമുണ്ടായപ്പോൾ തുടരന്വേഷണത്തിന് ജിമ്മിയെയും െകാണ്ടുപോയിരുന്നു. ബോംബ് കെണ്ടത്തുന്ന രാജ്യത്തെ ഏറ്റവും മികച്ച നായ് എന്ന ബഹുമതി 2014ൽ കിട്ടിയിരുന്നു. പാലക്കാട് ഡിവിഷനിലും പലവട്ടം ഒന്നാമനായി. തടമ്പാട്ട്താഴത്ത് താമസിക്കുന്ന സുനിലിനും ഭാര്യ ബിന്ദുവിനും മക്കളായ സീനക്കും ഡെറിക്കും തീരാത്ത സങ്കടമാണ് ജിമ്മിയുടെ വിയോഗമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.