അവധിയുടെ മറവിൽ നിയമലംഘനം തടയാൻ പ്രത്യേക സ്‌ക്വാഡുകള്‍

കോഴിക്കോട്​: ഓണം, മുഹർറം എന്നിവയോടനുബന്ധിച്ച് ആഗസ്​റ്റ്​ 28 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ തുടര്‍ച്ചയായി ആറുദിവസം അവധി വരുന്നതിനാല്‍ ജില്ലയില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപവത്​കരിച്ചതായി ജില്ല കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. അനധികൃത വയല്‍നികത്തല്‍, മണല്‍ഖനനം, പാറഖനനം, മരംമുറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനാണ് നടപടി. താലൂക്ക് തലത്തില്‍ വിവിധ സ്‌ക്വാഡുകളെ ചുമതലയേല്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കാം. കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം- 0495 2371622, കോഴിക്കോട് താലൂക്ക്- 0495 2372966, താമരശ്ശേരി താലൂക്ക്- 0495 2223088, കൊയിലാണ്ടി താലൂക്ക്- 0496 2620235, വടകര താലൂക്ക്- 0496 2522361.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.