പി.കെ. ഗോവിന്ദ​െൻറ ചരമവാര്‍ഷികം

പി.കെ. ഗോവിന്ദ​ൻെറ ചരമവാര്‍ഷികം പേരാമ്പ്ര: കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന പി.കെ. ഗോവിന്ദ​ൻെറ 25ാം ചരമവാര്‍ഷികം ആചരിച്ചു. പുതുക്കുടിക്കണ്ടി വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സജീവൻ കുഞ്ഞോത്ത് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി മനോജ് എടാണി, എസ്. സുനന്ദ്, ഇ.പി. മുഹമ്മദ്, ഷാജു പൊൻപറ, പ്രകാശന്‍ കന്നാട്ടി, പി.എം. പ്രകാശന്‍, ഗ്രാമപഞ്ചായത്ത് അംഗം ആർ.കെ. രജീഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT