തിരികെയാത്ര: ഒമാനിലേക്ക് ​ കൊള്ള നിരക്ക്

കോഴിക്കോട് : യാത്രക്കാരിൽനിന്ന് കൊള്ളവില ഈടാക്കി ഒമാനിലേക്ക് വിമാന സർവിസ്. ഒമാൻ എയർവേ​സ് ആണ് കോവിഡ് കാലത്ത് കൊള്ളനിരക്ക്​ ഈടാക്കി സർവിസ് നടത്തുന്നത്. ഒരു ടിക്കറ്റിന് 40,400 രൂപയാണ് ഈടാക്കുന്നത്. കോവിഡിനു മുമ്പ് 14,000 രൂപക്ക് യാത്ര ചെയ്തിരുന്ന ഇടത്തേക്കാണ് സാമ്പത്തിക മാന്ദ്യം ഉള്ള ഇക്കാലത്ത് വൻതുക ഈടാക്കി സർവിസ് നടത്തുന്നത്. ഒമാനിൽനിന്ന് നാട്ടിലേക്ക് സർവിസ് നടത്തുന്ന ചാർട്ടേഡ് ഫ്ലൈറ്റ് ആണ് മടക്കയാത്രയിൽ കൊള്ളനിരക്ക്​ ഈടാക്കുന്നത്. വേറെ വിമാനം ഇല്ലാത്തതിനാൽ ജോലി, ബിസിനസ് സംബന്ധമായി ഒമാനിലേക്ക് തിരിച്ചുപോകേണ്ടിവരുന്ന ആളുകളുടെ നിസ്സഹായാവസ്ഥയാണ് കമ്പനി ചൂഷണം ചെയ്യുന്നത്. ആഗസ്​റ്റ്​ 19 നും 22നും ആണ് ഇനി തിരിച്ച്​ ഒമാനിലേക്ക് സർവിസ് ഉള്ളത്. 19ന് കൊച്ചിയിൽ നിന്നും 22 ന് കോഴിക്കോട് നിന്നുമാണ് സർവിസ്. 10,000 രൂപക്ക്​ ഇൻഡിഗോ അടക്കം ഖത്തറിലേക്ക് സർവിസ് നടത്താൻ തയാറായ അവസരത്തിലാണ് ഒമാൻ എയർവേ​സ് യാത്രക്കാരെ കൊള്ളയടിക്കുന്നത്​. മുമ്പ് വിവിധ ഇടങ്ങളിലേക്കുള്ള യാത്രക്കാർ തിരിച്ചുപോകുന്ന വിമാനത്തിൽ ഉണ്ടാകുമായിരുന്നു. എന്നാൽ, നിലവിൽ മസ്​കത്തിലേക്ക് മാത്രമേ യാത്രക്കാർ ഉള്ളൂ. അതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്​ടം നികത്തുന്നതിനുവേണ്ടിയാണ് ഉയർന്ന തുക ഈടാക്കുന്നത് എന്ന് ഒമാൻ എയർവേ​സ് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.