പുഴയിലൂടെ പ്ലാസ്​റ്റിക് കുപ്പികളുടെ കുത്തൊഴുക്ക്; പെറുക്കിക്കൂട്ടി ഖാദർ

മാവൂർ: പ്രളയജലത്തിൽ ചെറുപുഴയിലൂടെ ഒഴുകിവരുന്നത് ആയിരക്കണക്കിന് പ്ലാസ്​റ്റിക് കുപ്പികൾ. മുൻകാലത്തെപ്പോലെ ഇവ പെറുക്കിയെടുത്ത് പുഴ സംരക്ഷണത്തിന് ഖാദറുണ്ട്. മാവൂർ കുറ്റിക്കടവ് വളയന്നൂർ പാലക്കൽ അബ്​ദുൽ ഖാദർ (71) കഴിഞ്ഞ പ്രളയങ്ങളിലെല്ലാം കുപ്പികൾ വാരിക്കൂട്ടിയിരുന്നു. നിശ്ശബ്​ദ പുഴസംരക്ഷകനാവുകയാണ് ഖാദർ. ഒരോ വാർഷവും ക്വിൻറൽകണക്കിന് കുപ്പികളാണ് ഖാദർ ശേഖരിക്കാറുള്ളത്. ശേഖരിച്ച പ്ലാസ്​റ്റിക് മാലിന്യം റീസൈക്ലിങ്ങിന് നൽകുകയാണ് ചെയ്യുക. മരംമുറി തൊഴിലാക്കിയിരുന്ന അബ്​ദുൽഖാദർ പരിക്കിനെ തുടർന്ന് ജോലി ഉപേക്ഷിക്കുകയായിരുന്നു. ചെറുപുഴയുടെ തീരത്ത് താമസിക്കുന്ന ഇദ്ദേഹം മീൻപിടിത്തം പതിവാക്കിയിരുന്നു. മീൻ കുറഞ്ഞതോടെ ഇതും നിർത്തി. കുഞ്ഞുനാൾ മുതൽ ത​ൻെറ ജീവനാഡിയായി കണ്ട ചെറുപുഴ മാലിന്യം നിറഞ്ഞ് നശിക്കുന്നതിൽ വേദന തോന്നിയാണ് പിന്നീട് പ്ലാസ്​റ്റിക് മാലിന്യം ശേഖരിച്ച് തീരത്ത് കൂട്ടിയിടാൻ തുടങ്ങിയത്. ഇത് കൂമ്പാരമായതോടെ ചാക്കിൽ കെട്ടി ആക്രിക്കടയിലെത്തിച്ചു. തുടർന്ന് എല്ലാ വർഷവും ഇത് ശീലമാക്കുകയായിരുന്നു. മാവൂർ ഗ്രാമപഞ്ചായത്തും വിവിധ സംഘടനകളും ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.