ക്വാറൻറീൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂൾ കെട്ടിടം തകർന്നു

വളപട്ടണം: വളപട്ടണത്തെ ക്വാറൻറീൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂൾ കെട്ടിടം തകർന്നു. ആളപായമില്ല. താജുൽ ഉലൂം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളി​ൻെറ മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന ശുചിമുറിയാണ് ശനിയാഴ്​ച രാത്രി ഒമ്പതോടെ ഇടിഞ്ഞുതാഴ്ന്നത്. മൂന്നാമത്തെ നിലയിലുള്ള ശുചിമുറി ക്വാറൻറീനിൽ കഴിയുന്നവർ ഉപയോഗിക്കുന്നതാണ്. അറുപതോളം ശുചിമുറികളുള്ള കെട്ടിടമാണ് തകർന്ന് സമീപത്തുള്ള ക്ലാസ്​ മുറികളോടുകൂടിയ കെട്ടിടത്തിലേക്ക് ഇടിഞ്ഞു താഴ്ന്നത്. തകർന്ന കെട്ടിടത്തി​ൻെറ പടിഞ്ഞാറ് ഭാഗത്താണ് വിദേശത്തുനിന്നുവന്ന ഒമ്പതോളം പ്രവാസികൾ ക്വാറൻറീനിൻ കഴിയുന്നത്. ഇവരെ വളപട്ടണം സി.എച്ച്. മുഹമ്മദ്‌ കോയ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റി. വൻശബ്‌ദം കേട്ട പരിസരവാസികൾ നടത്തിയ തിരച്ചിലിലാണ് സ്കൂൾ കെട്ടിടം തകർന്ന നിലയിൽ കണ്ടത്. വളപട്ടണം എസ്.ഐ എം. ഷിജുവി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂരിൽനിന്ന്​ ഫയർഫോഴ്സുമെത്തി പരിശോധന നടത്തി. സ്കൂൾ കെട്ടിടത്തി​ൻെറ സമീപപ്രദേശങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. cap: വളപട്ടണം താജുൽ ഉലൂം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തി​ൻെറ തകർന്ന ഭാഗങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.