ഇരിക്കൂർ: വിദേശത്തുനിന്നെത്തിയ . കല്യാട് സിബ്ഗ കോളജിന് സമീപം നീലക്കുളത്തെ മഞ്ഞേരി ഹൗസിൽ രവീന്ദ്രനാണ് (57) മരിച്ചത്. രവീന്ദ്രൻെറ മകൻ വിനീത് (28) കഴിഞ്ഞ ദിവസം സാനിറ്റൈസർ കുടിച്ച് ആത്മഹത്യ ചെയ്തിരുന്നു. ജനുവരി ആദ്യവാരം വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിനെ ഈ മാസം മൂന്നിനാണ് സാനിറ്റൈസർ കുടിച്ച് അവശനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിനീത് കഴിഞ്ഞ ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. മരണ വിവരം അറിഞ്ഞതുമുതൽ രവീന്ദ്രൻ കടുത്ത മനോവിഷമത്തിലായിരുന്നു. ഇന്നലെ പശുവിനെ അഴിക്കാൻ വീട്ടുപറമ്പിലേക്കുപോയ രവീന്ദ്രൻ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിനീതിൻെറ മൃതദേഹം കോവിഡ് പരിശോധന പൂർത്തിയാക്കി ഇന്ന് കണ്ണൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. രവീന്ദ്രൻെറ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. തുടർന്ന് ഇരുവരെയും ഇന്ന് കല്യാെട്ട വീട്ടുവളപ്പിൽ സംസ്കരിക്കും. കാണിയേരി കുഞ്ഞിരാമൻ നമ്പ്യാരുടെയും മഞ്ഞേരി ദേവകിയമ്മയുടെയും മകനാണ് രവീന്ദ്രൻ. തങ്കമണിയാണ് രവീന്ദ്രൻെറ ഭാര്യ. മറ്റു മക്കൾ: രഞ്ജിത്ത്, ഗ്രീഷ്മ. സഹോദരങ്ങൾ: ഓമന (കുന്നോത്ത്), ശോഭന (തില്ലങ്കേരി), അനിത (മാമാനത്തമ്പലം), ബിന്ദു (കലക്ഷൻ ഏജൻറ്), പ്രകാശൻ (ഗൾഫ്). സാനിറ്റൈസർ കുടിച്ച് ആത്മഹത്യ ചെയ്ത വിനീത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.