നെല്ലിക്കുന്നിൽ പട്ടാപ്പകലും പന്നികളിറങ്ങി വാഴകൾ നശിപ്പിച്ചു; കർഷകരുടെ ജീവനും ഭീഷണി

മുക്കം: മണാശ്ശേരി, നെല്ലിക്കുന്ന്​ പ്രദേശങ്ങളിൽ പട്ടാപ്പകലും പന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. രാത്രിയിൽ ഇറങ്ങാറുള്ള പന്നികൾ പകലും കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷിയിടങ്ങൾ കിളച്ചുമറിച്ച് നശിപ്പിക്കുകയാണ്. കർഷകർക്ക് കൃഷിയിടങ്ങളിൽ പണിയെടുക്കാനാവാത്ത അവസ്ഥയാണ്. മുക്കം നഗരസഭയുടെയും കൃഷിഭവ​ൻെറയും സഹകരണത്തോടെ മുതിർന്ന കർഷകൻ അടുക്കത്തിൽ മുഹമ്മദ്​ ഹാജി മുക്കം അനാഥശാലയുടെ എട്ട് ഏക്കറോളം തരിശുഭൂമിയിൽ വെച്ച 100 വാഴകൾ, 100 കപ്പ, നിരവധി തെങ്ങിൻ തൈകൾ എന്നിവ പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചു. നെല്ലിക്കുന്നി​ൻെറ മുകൾഭാഗത്തെ കുറ്റിക്കാടുകളിലാണ് പന്നികൾ പെറ്റുപെരുകുന്നത്. കാട് വെട്ടിമാറ്റി പന്നിശല്യം തടയാൻ അധികൃതർ തയാറാവണമെന്നാണ്​ കർഷകരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.