സിവില്‍ സര്‍വിസ് അക്കാദമിക്ക് മികച്ച നേട്ടം

കോഴിക്കോട്: സിവില്‍ സര്‍വിസ് പരീക്ഷയിൽ വെസ്​റ്റ്​ഹില്‍ . സർക്കാർ അക്കാദമിയിലെ രണ്ട് വിദ്യാര്‍ഥികൾ മികച്ച റാങ്ക് സ്വന്തമാക്കി. 105ാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി മനോജ് മാധവ്, 176ാം റാങ്ക് നേടിയ മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി ജിതിന്‍ റഹ്​മാന്‍ എന്നിവരാണ് അക്കാദമിക്ക് അഭിമാനമായത്. മനോജ് മാധവ് 2017 ബാച്ചിലും ജിതിന്‍ റഹ്മാന്‍ 2015 ബാച്ചിലുമായിരുന്നു ഇവിടെ പഠനത്തിന് ചേർന്നത്. ശ്രുതി എസ്. നായര്‍ ഐ.പി.എസ്, സുര്‍ജിത് ഐ.എഫ്.എസ് തുടങ്ങി ഏഴു പേര്‍ മുമ്പ് അക്കാദമിയിൽനിന്ന് സിവിൽ സർവിസിലെത്തിയിട്ടുണ്ട്. മൂന്ന് റെഗുലര്‍ ബാച്ചുകളിലായി 180 ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. കൂടാതെ ടാലൻറ്​ ഡെവലപ്‌മൻെറ്​ കോഴ്‌സിലും, ഫൗണ്ടേഷന്‍ കോഴ്‌സുകളിലും നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. വെസ്​റ്റ്​ഹില്‍ ചുങ്കത്തെ സര്‍ക്കാര്‍ സ്‌കൂളിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന സ്​ഥാപനത്തിന്​ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. manojmadhav jithin rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.