കൊയിലാണ്ടി: നഗരസഭയിൽ സമ്പർക്കരോഗ വ്യാപനം വർധിക്കുന്നു. ചൊവ്വാഴ്ച നടന്ന ആൻറിജൻ പരിശോധനയിൽ എട്ടുപേരുടെ ഫലം പോസിറ്റിവായി. കൈരളി ഓഡിറ്റോറിയത്തിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ 181 പേർക്കാണ് പരിശോധന നടത്തിയത്. നഗരസഭ 36ാം വാർഡിൽ മുക്രികണ്ടി ഭാഗത്ത് കുടുംബത്തിലെ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ജോലിചെയ്യുന്ന സ്ത്രീയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ് ഇവർ. 41ാം വാർഡിലെ തണ്ണിമുഖത്ത് ഓട്ടോറിക്ഷ ഡ്രൈവറുടെ വീട്ടിലെ അഞ്ചു പേരുടെ ഫലം പോസിറ്റിവായി. ഓട്ടോറിക്ഷ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് കുടുംബാംഗങ്ങൾക്ക് പരിശോധന നടത്തിയത്. ഇതിലാണ് നാലു പേരുടെ ഫലം പോസിറ്റിവായത്. രോഗവ്യാപനത്താൽ നഗരസഭ മുഴുവൻ ഒരാഴ്ചയിലധികമായി കണ്ടെയ്ൻമൻെറ് സോണാണ്. ഭൂരിഭാഗം കടകളും അടച്ചിരിക്കുകയാണ്. കൊയിലാണ്ടി മത്സ്യബന്ധന തുറമുഖവും അടച്ചു. ഇത് ആഗസ്റ്റ് 15 വരെ നീട്ടാൻ ഹാർബർ മാനേജ്മൻെറ് കമ്മിറ്റി യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.