ബാലുശ്ശേരി: കോവിഡ് വ്യാപനം വർധിക്കുന്നേതാടെ ബാലുശ്ശേരി അതിജാഗ്രതയിൽ. ബാലുശ്ശേരി പഞ്ചായത്തിനു തൊട്ടു നിലകൊള്ളുന്ന നന്മണ്ട, പനങ്ങാട്, ഉണ്ണികുളം, കോട്ടൂർ പഞ്ചായത്തുകളിൽ കോവിഡ് പോസിറ്റിവായവരുടെ എണ്ണം കൂടിയതോടെ ബാലുശ്ശേരി പ്രദേശം ആശങ്കയിലായിരിക്കുകയാണ്. പനങ്ങാട് കഴിഞ്ഞ ദിവസം രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അറപ്പീടിക, കരയത്തൊടി വാർഡുകൾ കണ്ടെയ്ൻമൻെറ് വാർഡുകളാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച 17ാം വാർഡിൽപെട്ട കൊട്ടാരമുക്കിലെ 20കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവിനൊപ്പം നിന്ന യുവാവ് വീട്ടിലെത്തി ക്വാറൻറീനിൽ കഴിയുകയായിരുന്നു. ഇന്നലെ നടന്ന ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അറപ്പീടികയിലെ ഓട്ടോ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബാലുശ്ശേരി, അറപ്പീടിക പ്രദേശങ്ങളും കോവിഡ് സമ്പർക്കഭീതിയിലാണ്. 38ഓളം പേർ ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. കൂടാതെ ദ്വിതീയ സമ്പർക്ക പട്ടികയിൽ 100ലധികം പേരുമുണ്ട്. ബാലുശ്ശേരിമുക്ക്, അറപ്പീടിക ഭാഗങ്ങളിലെ കടകളിലുള്ളവർക്കെല്ലാം ഏഴിന് ആൻറിജൻ ടെസ്റ്റ് നടത്തുന്നുണ്ട്. നന്മണ്ടയിൽ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തക ബാലുശ്ശേരി മുക്കിലും മറ്റും വന്നാണ് കോഴിക്കോട്ടെ ജോലിസ്ഥലത്തേക്ക് പോയിരുന്നത്. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്ന 12 പേരുടെയും ആൻറിജൻ ടെസ്റ്റ് ഫലം നെഗറ്റിവാണ്. ഒരാഴ്ചക്കുള്ളിൽ ഉണ്ണികുളത്ത് ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉണ്ണികുളത്ത് രണ്ടു സ്ത്രീകൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടൂർ, ഉള്ള്യേരി പ്രദേശങ്ങളിലും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചവരുണ്ട്. ബാലുശ്ശേരിമുക്ക്, അറപ്പീടിക, നിർമല്ലൂർ ഭാഗങ്ങളിലെ മെഡിക്കൽ ഷാേപ് ഒഴികെയുള്ള കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. കോവിഡ് സമൂഹവ്യാപന ആശങ്കകൾ തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതർ അതിജാഗ്രതയോടെയാണ് രംഗത്തുള്ളത്. ബാലുശ്ശേരിക്ക് ചുറ്റും കോവിഡ് ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും ടൗണിലെ തിരക്കിന് ഇപ്പോഴും കുറവില്ല. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങളുടെ ഷോപ്പിങ്ങും യാത്രകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.