കണ്ടെയ്​ൻമെൻറ് സോണുകളിൽ കടകളുടെ പ്രവർത്തന സമയം ഏകീകരിക്കണം

കണ്ടെയ്​ൻമൻെറ് സോണുകളിൽ കടകളുടെ പ്രവർത്തന സമയം ഏകീകരിക്കണം കോഴിക്കോട് : കണ്ടെയ്​ൻമൻെറ് സോണുകളിൽ കടകളുടെ പ്രവർത്തന സമയം ഏകീകരിക്കണമെന്ന്​ വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ്​ സൂര്യ അബ്​ദുൽഗഫൂർ ആവശ്യപ്പെട്ടു . കണ്ടെയ്​ൻമൻെറ്​്​ വാർഡുകൾ പുതുതായി പ്രഖ്യാപിക്കുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യത്യസ്ത സമയങ്ങളാണ് തീരുമാനിക്കുന്നത്. ഉച്ചക്ക്​ രണ്ടിന്​ അടക്കുന്ന സ്ഥലത്തുനിന്ന്​ അഞ്ചിനും ആറിനും അടക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങൾ പോകാൻ ഇതു കാരണമാകും . ജില്ലയിലാകെ പൊതു സമയക്രമം പ്രഖ്യാപിക്കണം. രാവിലെ എട്ടര മുതൽ വൈകീട്ട്​ നാലര വരെയാണ് അഭികാമ്യം. മത്സ്യ -മാംസ കടകൾക്കും ഇതേ സമയം അനുവദിച്ചാൽ ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കാൻ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.