കൊയിലാണ്ടി: ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രി അടച്ചു. കൊല്ലം അശ്വിനി ആശുപത്രിയാണ് അടച്ചത്. നഗരസഭയിലെ 41ാം വാർഡിൽ താമസിക്കുന്നയാൾക്ക് പനി ഉണ്ടായതിനെ തുടർന്ന് ജൂലൈ 24ന് വൈകീട്ട് മൂന്നുമുതൽ 27ന് രാവിലെ 10.30 വരെ ഇവിടെ ചികിത്സയിലായിരുന്നു. പനി മാറാത്തതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആശുപത്രി അടക്കാൻ ആരോഗ്യവിഭാഗം നിർദേശിക്കുകയായിരുന്നു. മേപ്പയൂരിലെ കോവിഡ് സ്ഥിരീകരിച്ച ആൾ 25ന് രാവിലെ കൊല്ലത്തെ ഒരു ഫോൺ റീചാർജ് കടയിൽ സന്ദർശനം നടത്തിയതിനെ തുടർന്ന് കടയും അടച്ചിടാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.