ശാരീരിക അകലം പാലിക്കുന്നതിനൊപ്പം, മാനസിക അടുപ്പം വര്‍ധിപ്പിക്കണമെന്ന്-ശൈഖ് മുഹമ്മദ് കാരക്കുന്ന്

വടകര: ശാരീരിക അകലം പാലിക്കുമ്പോഴും മാനസിക അടുപ്പം വര്‍ധിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്. 'സാമൂഹിക അകല കാലത്തെ സൗഹൃദപ്പെരുന്നാള്‍' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്​ലാമി വടകര ഏരിയ കമ്മിറ്റി നടത്തിയ ഓണ്‍ലൈന്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഘോഷങ്ങളും മറ്റ് പരിപാടികളും ഇതിന് സഹായകരമാവും വിധം മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അച്യുതന്‍ പുതിയേടത്ത്, മണലില്‍ മോഹനന്‍, പ്രേംകുമാര്‍ വടകര, ഫാ. രാജു തോമസ്, എ.ടി. മഹേഷ്, സത്യനാഥന്‍ മാസ്​റ്റര്‍, കരീം മാനസ, കടത്തനാട് മധു മാസ്​റ്റര്‍, ആയിഷ ടീച്ചര്‍, ടി.കെ. അലി, യു. മൊയ്തു മാസ്​റ്റര്‍ എന്നിവര്‍ സംസാരിച്ചു. കഞ്ചാവ് ചെടി പിടികൂടി വടകര: പുത്തൂരില്‍ കെ.എസ്.ഇ.ബി ഷന് സമീപം കഞ്ചാവ് ചെടി എക്സൈസ് സംഘം ക​െണ്ടത്തി. രണ്ട് മാസം വളര്‍ച്ചയുള്ള 105 സെ.മീറ്ററുള്ള ചെടിയാണ് സബ് സ്​റ്റേഷന്‍ പരിസരത്തെ ജനസേവ കേന്ദ്രത്തിന് സമീപത്ത് നിന്ന്​ ക​െണ്ടത്തിയത്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് വടകര എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.