കുറ്റ്യാടി പഞ്ചായത്തിൽ രണ്ടു കോവിഡ്​

പരിശോധിച്ച 126 പേർക്ക്​ നെഗറ്റിവ് കുറ്റ്യാടി: കോവിഡ് പോസിറ്റിവായ ഊരത്തെ ചായക്കടക്കാരനുമായി സമ്പർക്കത്തിലായ 128 പേരെ ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയതിൽ ചായക്കടക്കാര​ൻെറ ഭാര്യക്കും മകനും പോസിറ്റിവ്. ഇവരെ കോഴിക്കോട്ടെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. ടൗണിലെ മത്സ്യത്തൊഴിലാളികൾ അടക്കം 126 പേർ നെഗറ്റിവ്. ഇതോടെ, ടൗണിലെ ആർക്കും സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന ആശ്വാസത്തിലാണ് പഞ്ചായത്തും ആരോഗ്യ പ്രവർത്തകരും. ചായക്കടക്കാര​ൻെറ മകൻ കളിക്കാൻ പോയതിനാൽ ഏതാനും കുട്ടികൾ ഊരത്ത് സമ്പർക്കപ്പട്ടികയിലുണ്ടാവുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.