ഫറോക്ക്: എം.പി. വീരേന്ദ്ര കുമാറിൻെറ 84ാം ജന്മവാർഷികത്തിൽ എൽ.ജെ.ഡി ബേപ്പൂർ നിയോജകമണ്ഡലം കമ്മിറ്റി നല്ലൂർ അമ്പലങ്ങാടിയിൽ വൃക്ഷത്തൈ നട്ടു. മണ്ഡലം പ്രസിഡൻറ് എം.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. വി. അബ്ദുൽ അലി, എ.പി. ശിവദാസൻ, പി. സിദ്ദീഖ്, കെ.സി. ഇസ്മാഈൽ, കെ. വിശ്വനാഥൻ, മണലൊടി ഗഫൂർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ കിറ്റ് വിതരണം ചെയ്തു ഫറോക്ക്: വെൽഫെയർ പാർട്ടി കുണ്ടായിത്തോട് കരിമ്പാടം യൂനിറ്റിൻെറ നേതൃത്വത്തിൽ കോളനിയിലെ നിർധനരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ കിറ്റ് വിതരണം ചെയ്തു. ബേപ്പൂർ മണ്ഡലം പ്രസിഡൻറ് എം.എ. ഖയ്യൂം ഉദ്ഘാടനം നിർവഹിച്ചു. കരിമ്പാടം ബൂത്ത് കൺവീനർ സി.പി. അനൂപ്, രാധാകൃഷ്ണൻ കരിമ്പാടം, എ. ഷിയാസ് , സി. മുഫീന, ചീർപ്പിങ്ങൽ കുഞ്ഞാലി, എസ്.എസ്. സുൽഫത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.