രബീഷ്
കുന്ദമംഗലം : ഭാര്യക്കും കുട്ടിക്കും സംരക്ഷണം നൽകാനെത്തിയ പൊലീസിനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കൂഴക്കോട് സ്വദേശി രബീഷിനെ (38) ആണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഭാര്യ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. പിന്നീട് ഭാര്യ 12കാരിയായ മകളുടെ പുസ്തകവും മറ്റും ഇയാളുടെ വീട്ടിൽനിന്ന് എടുക്കാൻ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
ഇയാളെ ബന്ധപ്പെട്ടപ്പോൾ പുസ്തകം നൽകാമെന്ന് അറിയിച്ചു. പൊലീസ് സ്റ്റേഷനിൽനിന്ന് പൊലീസുകാരൻ പ്രതിയുടെ ഭാര്യയുടെയും മകളുടെയും കൂടെ ഇവർക്ക് സംരക്ഷണം നൽകാൻ വീട്ടിൽ എത്തിയപ്പോൾ പ്രതി ഭാര്യയെ ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച പൊലീസുകാരനെ പ്രതിയും സഹോദരനും പിതാവും ചേർന്ന് മർദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും മർദിക്കുകയുംചെയ്ത ഇയാൾക്കെതിരെ കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി സ്കൂൾ അധ്യാപകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.