Posted On
date_range Updated On
date_range കഞ്ചാവുമായി അറസ്റ്റിലായ പ്രതിക്ക് ആറു വർഷം കഠിനതടവ്
വടകര: കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കണ്ണൂർ തളിപ്പറമ്പ് ചുഴലി ചപ്പന്റകത്ത് ജാഫറിനെ(53)യാണ് വടകര എൻ. ഡി.പി.എസ് കോടതി ജഡ്ജ് വി.ജി. ബിജു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസംകൂടി കഠിനതടവ് അനുഭവിക്കണം. 2020 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് -ശ്രീകണ്ഠാപുരം റോഡിൽവെച്ച് കാറിൽ കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവുമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രതിയെ പിടികൂടിയ കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി വി.കെ. ജോർജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.