പെരുമണ്ണയിൽ പന്നി കൃഷി നശിപ്പിച്ചു

പന്തീരാങ്കാവ്: പെരുമണ്ണ അരമ്പ ചാലിൽ വാസുദേവൻ നായരുടെ വീട്ടുവളപ്പിലെ കൃഷി പന്നിയിറങ്ങി നശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് കുലയെത്താറായ ഇരുപതോളം വാഴ, തെങ്ങിൻ തൈകൾ, ചേന കൃഷി തുടങ്ങിയവ നശിപ്പിച്ചത്​. സമീപത്തെ കാട് നിറഞ്ഞ പറമ്പ് പന്നി, മയിൽ, കുരങ്ങ് തുടങ്ങിയവയുടെ വിഹാരകേന്ദ്രമാണ്. വയലുകളിലും പുരയിടങ്ങളിലും കൃഷിയിറക്കിയ കർഷകർക്കിത് ആശങ്കയുയർത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.