തിരുവമ്പാടി: കോവിഡ് 19 സമൂഹവ്യാപന സാഹചര്യം ഒഴിവാക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഗ്രാമ പഞ്ചായത്ത് വിളിച്ച സർവകക്ഷി യോഗത്തിൽ തീരുമാനം. സ്ഥാപനങ്ങൾക്കുള്ളിൽ മൂന്ന് ആളുകളിൽ അധികം പ്രവേശിക്കാൻ പാടില്ലെന്ന് യോഗം തീരുമാനിച്ചു. മതസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. പ്രായം കൂടിയവരും കുട്ടികളും അനാവശ്യമായി പുറത്തിറങ്ങിയാൽ കേസ് എടുക്കും. രാഷ്ട്രീയ പാർട്ടികൾ പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്താൻ പാടില്ല. രാത്രി 10 മുതൽ രാവിലെ ആറുവരെ സമ്പൂർണ കർഫ്യൂ ആയിരിക്കും. ഗ്രാമപഞ്ചായത്തിൻെറ കീഴിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ ആരംഭിക്കുന്നതിന് നടപടികളായി. തിരുവമ്പാടി പഞ്ചായത്തിലെ നാല് അങ്ങാടികളിൽ പ്രത്യേക എൻഫോഴ്സ്മൻെറ് ടീം രൂപവത്കരിച്ചു. യോഗത്തിൻ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, ബോസ് ജേക്കബ്, വിൽസൻ ടി. മാത്യു, ഷജു ജോസഫ്, കെ. അബ്ദുറഹ്മാൻ, ജോളി ജോസഫ്, വി.കെ. പീതാംബരൻ, സി.എൻ. പുരുഷോത്തമൻ, കെ.എ. അബ്ദുറഹ്മാൻ, ഗോപി ലാൽ, പ്രജീഷ്, ജിജി ഇല്ലിക്കൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.