സഹായം നൽകണം

ആയഞ്ചേരി: പഞ്ചായത്ത് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ പ്രവർത്തനങ്ങൾക്ക് സഹായം നൽകണമെന്ന് പത്താം വാർഡ് ആർ.ആർ.ടി യോഗം അഭ്യർഥിച്ചു. പഞ്ചായത്ത് കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിരിക്കയാൽ വാർഡ് അതിർത്തിയിലെ പോക്കറ്റ് റോഡുകൾ അടക്കാൻവേണ്ട നടപടി സ്വീകരിക്കാനും വാർഡിൽ നടക്കുന്ന ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നും യോഗം തീരുമാനിച്ചു. പൊതുഇടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നത് ഉറപ്പുവരുത്താൻ അധികൃതർ ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വാർഡ് അംഗം ടി.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജെ.എച്ച്​.ഐ ശെൽവകുമാർ, വാർഡ് ചുമതലയുള്ള അധ്യാപകൻ അലി മാസ്​റ്റർ, ആശ വർക്കർ വത്സല, എ.ഡി.എസ് പ്രതിനിധി ഷൈജ, അംഗൻവാടി പ്രതിനിധി ശൈല എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.