മുക്കം: കോവിഡ് പ്രതിരോധിക്കാൻ ആവശ്യമായ തയാറെടുപ്പിനായി കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടിക്കാരുടെ സംയുക്ത ജാഗ്രത യോഗം ചേർന്നു. വാർഡ് ആർ.ആർ.ടി യോഗങ്ങൾ ചേരാനും കടകളിൽ കൈ കഴുകാനുള്ള കാര്യങ്ങൾ ഒരുക്കാനും കടകളിൽ വരുന്നവരുടെ പേര് ഫോൺ നമ്പർ ഉൾപ്പെടെ എഴുതിവെക്കാനും തീരുമാനിച്ചു. വിവാഹചടങ്ങുകൾ, മരണ ചടങ്ങുകൾ എന്നിവയിൽ 20 ആളുകൾ കൂടാൻ പാടില്ല. വാർഡുകളിൽ വിവാഹവും, മരണവും നടന്നാൽ വാർഡ് ആർ.ആർ.ടി അംഗങ്ങൾ പോയി പരിശോധിക്കുകയും ശേഷം റിപ്പോർട്ട് പഞ്ചായത്തിനു നൽകും ചെയ്യും. കൂടുതൽ ആളുകൾ പങ്കെടുത്താൽ വിവാഹ സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതല്ല. മതപരമായ പ്രാർഥനകളിൽ 20 ആളുകൾ കൂടുതൽ ഉണ്ടാവാൻ പാടില്ല. ചെറുകിട സ്ഥാപനങ്ങൾ ഏഴിനും ഹോട്ടലുകൾ ഒമ്പതിനും അടക്കുന്നതിന് നിർദേശം നൽകാനും യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി അനിൽ, സ്ഥിരംസമിതി ചെയർമാൻ അബ്ദുല്ല കുമാരനെല്ലൂർ, എം.ടി. അഷ്‌റഫ്, സവാദ് ഇബ്രാഹിം, കാരശ്ശേരി പ്രൈമറി ഹെൽത്ത് സൻെറർ മെഡിക്കൽ ഓഫിസർ ഡോ. സജ്ന, പഞ്ചായത്ത് ക്ലർക്ക് ഹരി. ആർ, മാന്ത്ര വിനോദ്, കെ.പി. ഷാജി, കെ.സി. ആലി, ഷാജികുമാർ, സത്യൻ മുണ്ടയിൽ, കെ. കോയ, ഇ.പി. ബാബു, പി.എസ്. അഖിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.