പെരുമണ്ണയിൽ സമ്പർക്ക പട്ടിക പുറത്ത്; അധികൃതർക്കെതിരെ പ്രതിഷേധം

പെരുമണ്ണ: കോവിഡ് സ്ഥിരീകരിച്ച പെരുമണ്ണയിലെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടിക സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധം. ചൊവ്വാഴ്ചയാണ് നൂറ്റി അമ്പതിലധികം പേരുടെ പട്ടിക പുറത്ത് വന്നത്. ഔദ്യോഗികമായി വിവരമറിയിക്കുന്നതിന്ന് മുമ്പാണ്​ ഇവരുടെ പേര് വിവരം പുറത്ത് വന്നത്. തങ്ങളുടെ പേര് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോഴും ഇതറിയാതെ വീട്ടിൽനിന്ന്​ പുറത്തിറങ്ങിയവരും ആരോഗ്യ പ്രവർത്തകരും, ജനപ്രതിനിധികളടക്കമുള്ളവരും ആശങ്കയിലായി. സംഭവം വിവാദമായതോടെ പട്ടിക വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വെളിപ്പെടുത്തിയിരുന്നു. കോവിഡ് രോഗിയുടെ സമ്പർക്ക പട്ടിക പുറത്തായത് അന്വേഷിക്കണമെന്നും യു.ഡി.എഫ് പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളിൽ സി.പി.എം പ്രവർത്തകർ നടത്തുന്ന ഭീഷണി അവസാനിപ്പിക്കണമെന്നും യു.ഡി.എഫ് പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.അബ്​ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പി. മൊയ്തീൻ, ദിനേശ് പെരുമണ്ണ, കെ. അഹമ്മദ്, എ.പി. പീതാംബരൻ, എം.എ. പ്രഭാകരൻ,എം.പി. അബ്​ദുൽമജീദ്, വി.പി. കബീർ പങ്കെടുത്തു. നടപടി സ്വീകരിക്കണമെന്ന് പെരുമണ്ണ പഞ്ചായത്ത് മുസ്​ലിംലീഗ് കമ്മിറ്റിയും ബി.ജെ.പി കുന്ദമംഗലം കമ്മിറ്റി ഹിന്ദു ഐക്യവേദി പഞ്ചായത്ത് കമ്മിറ്റി എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.