കോഴിക്കോട്: ജില്ല കലക്ടർക്ക് ഇനി വാട്സ്ആപ്പിലും പരാതി അയക്കാം. 8848622770 എന്ന നമ്പറിലേക്കാണ് പരാതികൾ അയക്കേണ്ടത്. pgcellkozhikode@gmail.com എന്ന മെയിൽ വിലാസത്തിലും പരാതി അയക്കാം. പി.ഡി.എഫ് ആയോ, ഫോട്ടോ ആയോ മെസേജ് ആയോ പരാതി അയക്കാം. പരിഗണനയർഹിക്കുന്ന പരാതിക്കാരെ കലക്ടർ നേരിട്ട് വിളിക്കും. ജില്ലയിൽ ഫലപ്രദവും ജനസൗഹൃദവുമായ ഭരണം ഉറപ്പാക്കുന്നതിൻെറ ഭാഗമാണ് നടപടി. പൗര കേന്ദ്രീകൃതമായി, വേഗത്തിലും കാര്യക്ഷമമായും ജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പുവരുത്താൻ നടപ്പാക്കിയ വിവിധ പരിശ്രമങ്ങൾക്ക് മികച്ച പിന്തുണയാണ് എല്ലാവരും നൽകിയിട്ടുള്ളതെന്ന് കലക്ടർ ഫേസ്ബുക്കിൽ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി ത്വരിതഗതിയിൽ പരിഹാരങ്ങൾ സാധ്യമാക്കാനും, പഞ്ചായത്തുകളിൽ ദീർഘനാളായി നില നിൽക്കുന്ന വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന 'ഒപ്പം' അദാലത്തുകളിലൂടെ സാധിച്ചു. വിവിധ ഓഫിസുകളിൽ സിറ്റിസൺ ഹെൽപ് ഡെസ്ക് ഒരുക്കുന്നതിലൂടെയും, ജില്ല കലക്ടർ നടത്തുന്ന മുഖ്യമന്ത്രിയുടെ താലൂക്ക് തല പൊതുജന പരാതി പരിഹാര അദാലത്തിലൂടെയും പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പെെട്ടന്നുതന്നെ പരിഹാരം കാണാനും മികച്ച പൗരാനുഭവം സാധ്യമാക്കാനും നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. 'ഇമ്മടെ കോയിക്കോട്' പദ്ധതിയുടെ ഭാഗമായി വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി പൊതുജനങ്ങൾക്ക് മികവാർന്ന സേവനം ഉറപ്പാക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് സമയനഷ്ടമില്ലാതെ, ദുർബല വിഭാഗങ്ങൾക്ക് അവരുടെ വീടിൻെറ സുരക്ഷിതത്വത്തിൽ നിന്നും പരാതികൾ സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് പുതിയ രീതിയിലൂടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.