വാവാട് പടിക്കവീട്ടിൽ കൽവർട്ടിൻെറ സമാന്തര റോഡിൻെറ കോൺക്രീറ്റ് തകർന്നു കൊടുവള്ളി: നഗരസഭയിലെ 36ാം ഡിവിഷനിലൂടെ കടന്നുപോകുന്ന വാവാട് എരഞ്ഞോണ റോഡിലെ പടിക്കവീട്ടിൽ കൽവർട്ടിൻെറ സമാന്തര റോഡിൻെറ കോൺക്രീറ്റ് തകർന്നു. കൊടുവള്ളി നഗരസഭയുടെ 2018-19 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോടിനു കുറുകെ പുതിയ കൽവർട്ട് നിർമിച്ചത്. കാലപ്പഴക്കം ചെന്ന പഴയ കൽവർട്ട് വഴി വെള്ളം സുഗമമായി ഒഴുകാത്തതിനാൽ മഴക്കാലത്ത് സമീപത്തെ വയലിൽ വെള്ളം കെട്ടിനിന്ന് കൃഷികൾ നശിക്കുക പതിവായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് ഒരു വർഷം മുമ്പ് പുതിയ കൽവർട്ട് നിർമിച്ചത്. കോൺക്രീറ്റ് കൽവർട്ടിനോട് ചേർന്ന അപ്രോച്ച് റോഡിൻെറ ഭാഗമാണ് തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടത്. റോഡിൻെറ അടിഭാഗത്തെ മണ്ണ് മഴയിൽ ഒലിച്ചുപോയതോടെ കോൺക്രീറ്റ് തകർന്ന് വലിയ ഗർത്തം രൂപപ്പെടുകയായിരുന്നു. ഇതോടെ, റോഡിലൂടെ ഇരുചക്ര വാഹനങ്ങൾക്കു മാത്രമേ കടന്നുപോകാൻ കഴിയൂ. പ്രശ്നം വാർഡ് കൗൺസിലറുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹരിക്കാൻ നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് തകർന്ന കാര്യം നഗരസഭ അസി. എൻജിനീയറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും പ്രവൃത്തി കരാറെടുത്ത വ്യക്തിയോട് പുനർ നിർമാണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും കുഴികൾ രൂപപ്പെട്ട ഭാഗത്ത് വാഹനങ്ങൾ കടന്നുപോകുന്നതിന് മണ്ണിട്ട് നികത്തിയിട്ടുണ്ടെന്നും നഗരസഭ കൗൺസിലർ ഷാന നൗഷാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.