പ്ലസ് ടു റിസൽറ്റ്​ - വില്യാപ്പള്ളി എം.ജെ ഹയർ സെക്കൻഡറി സ്കൂളിന് നൂറുമേനി

ആയഞ്ചേരി: ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ ഫലം വന്നപ്പോൾ നൂറുശതമാനം വിജയവുമായി വില്ല്യാപ്പള്ളി എം.ജെ വൊക്കേഷനൽ ഹയർ സെക്കൻഡറിക്ക്​ മികച്ച വിജയം. വടകര വിദ്യാഭ്യാസ ജില്ലയിൽ നൂറുശതമാനം വിജയം കൈവരിച്ച ഏക വിദ്യാലയവും ജില്ലയിലെ നൂറുശതമാനം വിജയം വരിച്ച എട്ട് സ്കൂളുകളിൽ ഇടം നേടുകയും ചെയ്തു. പരീക്ഷ എഴുതിയ 130 വിദ്യാർഥികളിൽ 11 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. എട്ട് വിദ്യാർഥികൾക്ക് അഞ്ച്​ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വിദ്യാലയത്തിലെ 26 വിദ്യാർഥികൾ 90 ശതമാനം മാർക്കിൽ കൂടുതൽ നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.