കടലുണ്ടി: കോവിഡ് സമ്പർക്ക - സാമൂഹ വ്യാപനഭീതിയുടെ പശ്ചാത്തലത്തിൽ ബേപ്പൂർ മത്സ്യ തുറമുഖത്തും ചാലിയം മത്സ്യകേന്ദ്രത്തിലും തൊഴിലാളികൾക്കും കച്ചവടക്കാർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കാൻ പ്രത്യേക യോഗത്തിൽ തീരുമാനം. ഹാർബർ മാനേജ്മൻെറ് സൊസൈറ്റിയാണ് കാർഡ് വിതരണം ചെയ്യുക. ചാലിയം കേന്ദ്രത്തിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. കടലുണ്ടി പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. മുഖാവരണം ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരെ കർശന നടപടിയെടുക്കാനും തീരുമാനിച്ചു. ബേപ്പൂർ ഹാർബർ മാനേജ്മൻെറ് കമ്മിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ കൗൺസിലർ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ ജി. പ്രിയങ്ക, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ, മാറാട് പൊലീസ് ഇൻസ്പെക്ടർ കെ.കെ.വിനോദൻ, ബേപ്പൂർ എസ്.ഐ. ശ്യാം, തീരദേശ പൊലീസ് എസ്.ഐ പി.അലി, ഹെൽത്ത് ഇൻസ്പെക്ടർ ഇ.വി. സലീഷ്, ബേപ്പൂർ വില്ലേജ് ഓഫിസർ അനിൽ കുമാർ, ഫിഷറീസ് എ.ഇ.ഒ.സുനീർ, ബേപ്പൂർ ഹാർബർ നോഡൽ ഓഫിസർ പി.നിഷാദ്, മാനേജ്മൻെറ് സൊസൈറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.