സ്​റ്റീല്‍ കോംപ്ലക്‌സ് കൈമാറാനുള്ള ശ്രമം ചെറുക്കും -​െഎ.എൻ.ടി.യു.സി

കോഴിക്കോട്: ചെറുവണ്ണൂര്‍ സ്​റ്റീല്‍ കോംപ്ലക്‌സ്​ സ്വകാര്യ ലോബിക്ക് കൈമാറാനുള്ള ശ്രമം ചെറുക്കുമെന്ന് സ്​റ്റീൽ എംപ്ലോയീസ് യൂനിയൻ (ഐ.എൻ.ടി.യു.സി) ഭാരവാഹികള്‍ അറിയിച്ചു. 2016ല്‍ ഉൽപാദനം നിര്‍ത്തിയ സ്​റ്റീല്‍ കോംപ്ലക്‌സ് വീണ്ടും പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ചര്‍ച്ചകള്‍ നടക്കവെയാണ്​ മറിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്​. കമ്പനിയെ പുനരുദ്ധരിക്കാനെന്ന വ്യാജേന ജൂണ്‍ 26ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കുത്തക കമ്പനിയുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചതിനു പിന്നില്‍ മറിച്ചുവില്‍പനയാണ്​ ലക്ഷ്യം​. പൊതുമേഖല സ്ഥാപനത്തി​ൻെറ ഓഹരികള്‍ വില്‍ക്കുമ്പോള്‍ മത്സരാധിഷ്​ഠിത ടെണ്ടര്‍ വേണമെന്ന അടിസ്ഥാന തത്വം പോലും പാലിക്കാതെയാണ് സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കെ. രാജീവ്, എം. രാജന്‍, കെ. ഷാജി, നെച്ചിക്കാട്ട് വിപിന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.