കോഴിക്കോട്: കലക്ടറേറ്റിന് മുന്നിൽ സമാധാനപരമായി മാർച്ച് നടത്തിയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിൻെറ നേതൃത്വത്തിലുള്ളവരെ തല്ലിച്ചതച്ച പൊലീസ് നടപടിയെ എം.കെ. രാഘവൻ എം.പി അപലപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് ലീഗ് നേതാക്കളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള പൊലീസിൻെറ നരനായാട്ടിന് പിന്തുണ നൽകുന്ന സർക്കാറും സി.പി.എമ്മും വലിയ വില നൽകേണ്ടിവരും. നേതാക്കളെ വളഞ്ഞിട്ട് ആക്രമിച്ച പൊലീസുകാരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്നും രാഘവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോവിഡ് പാക്കേജ് പ്രഖ്യാപിക്കണം കോഴിക്കോട്: ലോക്ഡൗൺകാരണം അടച്ചിട്ട ജില്ലയിലെ ഫൂട്ട്വെയർ സ്ഥാപനങ്ങൾക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരള റീട്ടെയിൽ ഫൂട്ട്വെയർ അസോസിയേഷൻ എ. പ്രദീപ്കുമാർ എം.എൽ.എക്ക് നിവേദനം നൽകി. ചെയർമാൻ കെ.പി. ശാക്കിർ, കൺവീനർ ഇക്ബാൽ, ട്രഷറർ രതീഷ് നടക്കാവ്, ഷമീൽ പുതിയങ്ങാടി, ഷാഹിദ് കരിക്കാംകുളം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.