റോഡ് പുനരുദ്ധാരണത്തിനുള്ള 26.40 ലക്ഷം രൂപ നഷ്ടമാക്കിയെന്നാണ് ആരോപണം തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ 2018 -19 വർഷം അനുവദിച്ച തുക ചെലവഴിച്ചില്ലെന്ന് യു.ഡി.എഫ് പഞ്ചായത്തംഗങ്ങൾ. റോഡ് പുനരുദ്ധാരണത്തിന് അനുവദിച്ച 26.40 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൻെറ അനാസ്ഥകാരണം ചെലവഴിക്കാനായില്ലെന്ന് ആരോപിച്ച് ഭരണസമിതി യോഗത്തിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ഗ്രാമപഞ്ചായത്തിലെ പ്രളയ ദുരിതാശ്വാസത്തിൽ ഇടതു ഭരണസമിതി കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. ദുരിതാശ്വാസ-പുനരുദ്ധാരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാനായില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ടി.ജെ. കുര്യാച്ചൻ, ബോസ് ജേക്കബ്, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്ക തെരുവിൽ, പൗളിൻ മാത്യു എന്നീ അംഗങ്ങളാണ് ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. പഞ്ചായത്ത് ഓഫിസിനുമുന്നിൽ അംഗങ്ങൾ പ്രതിഷേധ സമരം നടത്തി. യു.ഡി.എഫിേൻറത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട നാടകം -പ്രസിഡൻറ് തിരുവമ്പാടി: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട നാടകമാണ് ഭരണസമിതി യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ നടത്തിയതെന്ന് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ വാർത്തകുറിപ്പിൽ അറിയിച്ചു. സർക്കാർ നിർദേശപ്രകാരം 13ന് നടക്കുന്ന ഡി.പി.സി യോഗത്തിൽ സമർപ്പിക്കേണ്ട പദ്ധതി റിവിഷൻ ചർച്ച ചെയ്യാനുള്ള യോഗമാണ് യു.ഡി.എഫ് പ്രതിനിധികൾ കോവിഡ് സുരക്ഷ പോലും പരിഗണിക്കാതെ അലങ്കോലമാക്കിയത്. പ്രതിപക്ഷം പഞ്ചായത്ത് പ്രസിഡൻറിനെ ഭീഷണിപ്പെടുത്താനായി ഊമക്കത്തയച്ചെന്നും പ്രസിഡൻറ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.