പാറത്തോട് വളവിൽ കുന്നിടിഞ്ഞു കല്ലുകൾ റോഡിൽ പതിച്ചു

മുക്കം: കിഴക്കൻ മലയോര പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. പാറത്തോട് എസ് വളവിലെ കുന്നിൽനിന്ന് മണ്ണിടിഞ്ഞ്​ പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചു. മുക്കം- പാറതോട് റൂട്ടിൽ ഗതാഗതം ഭാഗിമായി തടസ്സപ്പെട്ടു. വൻ പാറക്കല്ലുകൾ എത് നിമിഷവും താഴ്ഭാഗത്തേക്ക് വീഴാനുള്ള സാധ്യതയുണ്ട്. ചെറിയ വാഹനങ്ങൾക്ക്​ കഷ്​ടിച്ച് മാത്രമാണ്​ കടന്ന് പോകാൻ കഴിയുകയുള്ളൂ. കാരശ്ശേരി പഞ്ചായത്തിൽപ്പെടുന്ന ഈ ഭാഗങ്ങളിൽ നിരവധി ക്രഷറുകളും ക്വാറികളും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പാറത്തോട് പ്രദേശത്തും സമീപ ഭാഗങ്ങളിലും നിരവധിയിടങ്ങളിൽ മണ്ണിടിഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.