ബ്രേക്ക് ദി ചെയിൻ ഡയറി വിതരണം നടത്തി

ബേപ്പൂർ: ബേപ്പൂർ ഗവ. ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥികൾക്കുള്ള മൊബൈൽ ഫോൺ കൈമാറലും ബ്രേക്ക് ദി ചെയിൻ ഡയറി വിതരണവും നടന്നു. കോളജ് ഓഫ് ഫിഷറീസ് പനങ്ങാട് പൂർവ വിദ്യാർഥി സംഘടന, സ്കൂളിലെ അധ്യാപകർ, ജീവനക്കാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് മൊബൈൽ ഫോണുകൾ ലഭ്യമാക്കിയത്. സ്കൂൾ പ്രിൻസിപ്പൽ അയ്ഷ സജ്ന, പി.ടി.എ പ്രസിഡൻറ്​ എ.കെ.മുജീബിന് മൊബൈൽ കൈമാറി. സ്കൂളിലെ എൻ.എസ്.എസി​ൻെറ നേതൃത്വത്തിലാണ് ബ്രേക്ക് ദി ചെയിൻ ഡയറി തയാറാക്കിയത്. വാർഡ് കൗൺസിലർ എൻ. സതീഷ് കുമാർ ഓട്ടോ തൊഴിലാളികൾക്ക് ഡയറി നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ സംഘം ബേപ്പൂർ നഗരത്തിലെ ഓട്ടോ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഡയറികൾ വിതരണം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്​റ്റർ ഇ. വൽസരാജ്, സ്കൂൾ വിദ്യാലയ വികസന സമിതി അംഗം കെ.വേണുഗോപാൽ, എസ്.ആർ.ജി കൺവീനർ വി. ഷിനുബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.