തലശ്ശേരി: കോവിഡ് കാലത്ത് ജോലിയില്ലാതെ ദുരിതമനുഭവിക്കുന്ന തിയറ്റർ ജീവനക്കാർക്ക് ഭക്ഷ്യധാന്യ ചെയ്തു. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇൻറർനാഷനലാണ് സഹായഹസ്തവുമായി രംഗത്തെത്തിയത്. തലശ്ശേരിയിലെ തിയറ്റർ ജീവനക്കാരായ 40 പേർക്കാണ് കിറ്റ് നൽകിയത്. അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ റിസ്വാൻ സമാൻ, അക്ഷയ് പ്രേമരാജ് എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര നിർമാതാവ് ലിബർട്ടി ബഷീർ, രതിഹരൻ, അസോസിയേഷൻ അംഗങ്ങളായ പ്രണവ്, അർജുൻ, നിഹാൽ, സജിത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.