കൊടുവള്ളി: കൊടുവള്ളിയിൽ വാടക ക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവ. റസിഡൻഷ്യൽ ഐ.ടി.ഐക്ക് സൗകര്യപ്രദമായ സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്ന് സേവ് കൊടുവള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്ഥലം ഏറ്റെടുക്കുന്നതിന് കൊടുവള്ളി നഗരസഭ 30 ലക്ഷം രൂപ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. ഇതിനുള്ള അനുമതിക്കായി റവന്യൂ വകുപ്പിന് നഗരസഭ രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. അനുമതി ലഭ്യമാക്കുന്നതിനും സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിനും എം.എൽ.എയുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാവേണ്ടതുണ്ട്. ഈ ആവശ്യമുന്നയിച്ച് എം.എൽ.എക്ക് അടുത്ത ദിവസം നിവേദനം നൽകും. നവംബറിന് മുമ്പ് സ്ഥലത്തിൻെറ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയില്ലെങ്കിൽ ഐ.ടി.ഐ കൊടുവള്ളിക്ക് നഷ്ടപ്പെടും. മുൻകാലങ്ങളിൽ കൊടുവള്ളിക്ക് അനുവദിച്ചിരുന്ന നിരവധി സ്ഥാപനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഐ.ടി.ഐയും ഇതുപോലെ നഷ്ടപ്പെടാതിരിക്കാൻ നഗരസഭ, എം.എൽ.എ, എം.പി, എന്നിവരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സേവ് കൊടുവള്ളി ചെയർമാൻ സി.പി. ഫൈസൽ, എം.പി. അബ്ദുറഹിമാൻ, ഇ.സി. ബഷീർ, സി.പി. അബ്ദുൽ റസാഖ്, സി.ടി. അബ്ദുൽ ഖാദർ, ഒ.കെ. നജീബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.