തോട്ടത്തിൽ കഞ്ചാവ്​ ചെടികൾ കണ്ടെത്തി; ഒരാൾ അറസ്​റ്റിൽ

പടിഞ്ഞാറത്തറ: ചെന്നലോട്​ ആശാരിക്കവല ഭാഗത്ത് പുത്തൂർ ഇബ്രാഹിമി​ൻെറ റബർ തോട്ടത്തിൽ ഇടവിള കൃഷിക്കിടെ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. ചെന്നലോട് കോട്ടപ്പുറത്ത് ഇബ്രാഹീം (62) ആണ് അറസ്​റ്റിലായത്. ഒന്നര മീറ്ററിലധികം വളർന്ന രണ്ട്​ കഞ്ചാവ് ചെടികളാണ് കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാനും പാർട്ടിയും കണ്ടെത്തിയത്​. വയനാട് എക്സൈസ് ഇൻറലിജൻസ് നൽകിയ വിവരത്തി​ൻെറ അടിസ്ഥാനത്തിലാണ് പരിശോധന. MONWDL16 തോട്ടത്തിൽ കണ്ടെത്തിയ കഞ്ചാവ് ചെടിയുമായി എക്സൈസ് ഉദ്യോഗസ്ഥർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.