ഉന്നതവിജയികളെ അനുമോദിച്ചു

കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും ഈ വർഷത്തെ വിജയോത്സവം പദ്ധതിയായ 'വിക്‍ടോറിയം' ഉദ്ഘാടനവും അഡ്വ. പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.കെ. യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എം. നാരായണന്‍ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് എജുകെയർ കോഓഡിനേറ്റർ വി. പ്രവീണ്‍ കുമാർ വിജയോത്സവ സന്ദേശം നൽകി. പ്രിൻസിപ്പൽ പി. ഷീജ സ്വാഗതവും കണ്‍വീനർ എം.കെ. സജീവ് കുമാർ നന്ദിയും പറഞ്ഞു. sat ktktr anumodanam കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കുള്ള അനുമോദനം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.