സർക്കാരിൻ്റെ ലഹരി മുക്ത കേരളം സന്ദേശ വിഷയമാക്കി നിർമ്മിച്ച ടെലിഫിലിമിൽ മികച്ച അഭിനയം കാഴ്ചവെച്ച എം.എം.മഠത്തിലിന് സുഹൃദ് സംഘം നൽകിയ അനുമോദന സമ്മേളനം കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ ഉദ്ഘാടനം ചെയ്യുന്നു
കടലുണ്ടി: നാടകം, സിനിമ, ടെലിഫിലിം, സീരിയൽ തുടങ്ങിയ മേഖലകളിൽ അഭിനയ മികവ് തെളിയിച്ച അതുല്യ പ്രതിഭയാണ് എം.എം.മഠത്തിലെന്ന് കടലുണ്ടി പഞ്ചായത്ത് പ്രസിന്‍റ് ഒ. ഭക്തവത്സലൻ. മലബാർ സൗഹൃദവേദി ഇന്റർനാഷനൽ, മാമുക്കോയ മെമ്മോറിയൽ പുരസ്കാരങ്ങൾക്ക് അർഹനായ എം.എം. മഠത്തിലിന് സുഹൃദ് സംഘം നൽകിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാറിന്റെ ലഹരിമുക്ത കേരളം വിഷയത്തിൽ കോൺഫെഡറേഷൻ ഓഫ് റസിഡന്റ് അസോസിയേഷൻ നിർമ്മിച്ച ‘എന്റെ മോൻ അത് ചെയ്യില്ല സാർ’ എന്ന ടെലിഫിലിമിലെ അഭിനയത്തിനാണ് പുരസ്കാരങ്ങൾ ലഭിച്ചത്.
അനിൽമാരാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് വിജിലൻസ് ആന്റി കറപ്ഷൻ ഡിവൈ.എസ്.പി. കെ.കെ. ബിജു മുഖ്യാതിഥിയായി. ടെലിഫിലിമിന്റെ രചനയിതാവും സംവിധായകനുമായ സി. പ്രദീഷ്കുമാറിനെ ആത്മീയാചാര്യൻ എം. സുരേന്ദ്രനാഥും നായിക ഡോ. സി. നിധിന്യയെ പഞ്ചായത്ത് അംഗം ഹക്കീം മാളിയേക്കലുംപൊന്നാട അണിയിച്ചു. ബാലതാരം കാർത്തിക്കിന് കായികതാരം സി.വി. ബാവ സ്നേഹോപഹാരം സമ്മാനിച്ചു. ഡോ. ശരത് മണ്ണൂർ, ഡോ. എം.വി.മുഹമ്മദ് ഷിയാസ്, കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.എച്ച്.താഹ, ബ്ലോക്ക് പഞ്ചായത്ത് അംഗം റഹ്മത്ത് തൊണ്ടിക്കോട്, കൃഷ്ണൻ കാക്കാത്തിരുത്തി, സത്യൻ ചട്ടിക്കണ്ടി, യൂസഫ്, റഫീഖ് തയ്യിൽ, സേതുരാജ്, റോയ്സൺ, സീമ ഹരിദാസ്, ഉദയൻ കാർക്കോളി, മോഹൻ ചാലിയം, കോ ഓർഡിനേറ്റർ മുസ്തഫ കേളപ്പാട്ടിൽ, നാസർഷാ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.