മാനാഞ്ചിറ - മലാപ്പറമ്പ് റോഡില്‍ പരസ്പരം ബന്ധിപ്പിക്കാതെ നിര്‍മ്മിച്ച ഓവുചാൽ ഫാത്തിമ ഹോസ്പിറ്റലിനു മുന്നില്‍ നിന്നുള്ള ദൃശ്യം
കോഴിക്കോട്: പതിറ്റാണ്ടുകളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രവൃത്തി ആരംഭിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പ്രവൃത്തി പാതിവഴിയിൽ നിലച്ചമട്ടിൽ.തെഞ്ഞെടുപ്പ് മുന്നിൽകണ്ട് ഉദ്ഘാടനവും റോഡ് ഷോയും നടത്തിയ റോഡ് പ്രവൃത്തിയാണ് പാതിനിലച്ച് അപകടക്കെണിയൊരുക്കിയിരിക്കുന്നത്.
നിലവിൽ പ്രവൃത്തി പൂർണമായും നിലച്ച മട്ടാണ്. ഓടകൾ സ്ലാബിടാത്തതുമൂലം തുറന്നുകിടക്കുന്നു. കാലവർഷം വരാനിരിക്കെ തക്കസമയത്ത് പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ വൻ അപകടസാധ്യതയാണ് വിളിച്ചുവരുത്തുന്നത്.
തെരുവു വിളക്കുകൾ കത്താത്തതുമൂലം നേരം ഇരുട്ടിയാൽ റോഡിന്റെ വശങ്ങൾകാണാത്ത അവസ്ഥ. റോഡിന്റെ പല ഭാഗത്തും ഇരുമ്പുസാധനങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. പല ഭാഗങ്ങളിലും ഡിവൈഡർ പ്രവൃത്തികളും പൂർത്തിയാക്കിയിട്ടില്ല. മാനാഞ്ചിറ മുതല്‍ മലാപ്പറമ്പു വരെ 24 മീറ്റര്‍ വീതിയില്‍ 5.320 കി.മീ. നീളത്തിൽ നാലുവരി പാതയായി ആദ്യഘട്ട വികസന പ്രവൃത്തിയെങ്കിലും നേരാംവണ്ണം നടക്കുമെന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്.
3.027 കി.മീറ്റർ ദൂരത്തിൽ 24 മീറ്റര്‍ വീതിയിലാണ് റോഡ് രൂപകൽപന ചെയ്തിട്ടുളളത്. 50.49 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡിന്റെ നിർമാണത്തിന് കഴിഞ്ഞ മേയിൽ മിഡിലാന്റ് കോൺട്രാക്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ 76.90 കോടി രൂപയുടെ കരാർ ഒപ്പിടുകയും കഴിഞ്ഞ ജൂൺ രണ്ടിന് സ്ഥലം കരാറുകാരന് കൈമാറി പ്രവൃത്തി ആരംഭിച്ചതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.