നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ് വ​റ്റി​വ​ര​ണ്ട പൂ​നൂ​ർ പു​ഴ​യു​ടെ ക​ത്ത​റ​മ്മ​ൽ ക​ട​വ് ഭാ​ഗം

പൂ​നൂ​ർ പു​ഴ​യും ചെ​റു​പു​ഴ​യും മെ​ലി​ഞ്ഞു; നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി രൂ​ക്ഷം

​കൊ​ടു​വ​ള്ളി: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷം. പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സു​ക​ളാ​യ പൂ​നൂ​ർ പു​ഴ​യി​ലും ചെ​റു​പു​ഴ​യി​ലും അ​സാ​ധാ​ര​ണ​മാം​വി​ധം ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​യി. പു​ഴ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നീ​രൊ​ഴു​ക്ക് നി​ല​ച്ച് പാ​റ​ക്കെ​ട്ടു​ക​ളും മ​ണ​ൽ​ത്തി​ട്ട​ക​ളും തെ​ളി​ഞ്ഞു​കാ​ണു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. സാ​ധാ​ര​ണ​യാ​യി വേ​ന​ൽ പ​കു​തി​യോ​ടെ ദൃ​ശ്ശ്യ​മാ​കാ​റു​ള്ള കാ​ഴ്ച ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം ത​ന്നെ പ്ര​ക​ട​മാ​യ​ത് വ​രാ​നി​രി​ക്കു​ന്ന ക​ടു​ത്ത വ​ര​ൾ​ച്ച​യു​ടെ മു​ന്ന​റി​യി​പ്പാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

​വ​റ്റി​വ​ര​ണ്ട് കൈ​വ​ഴി​ക​ൾ; നി​ല​ച്ച് നീ​രൊ​ഴു​ക്ക്

​പു​ഴ​ക​ളെ പോ​ഷി​പ്പി​ച്ചി​രു​ന്ന നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ കൈ​ത്തോ​ടു​ക​ളും ചാ​ലു​ക​ളും ഇ​തി​ന​കം ത​ന്നെ വ​റ്റി​വ​ര​ണ്ട നി​ല​യി​ലാ​ണ്. പു​ഴ​യി​ലെ ജ​ല​വി​താ​നം താ​ഴ്ന്ന​തോ​ടെ ഉ​പ​രി​ത​ല ജ​ല​ത്തെ ആ​ശ്ര​യി​ക്കു​ന്ന ഗ്രാ​മീ​ണ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ പ​ല​തും നി​ശ്ച​ല​മാ​യി​ക്ക​ഴി​ഞ്ഞു. ച​ളി​ക്കോ​ട്കു​ളി​രാ​ന്താ​രി - നെ​ല്ലാം​ങ്ക​ണ്ടി തോ​ട്, മ​ട​വൂ​ർ തോ​ട് എ​ന്നി​വ​യും വ​റ്റി വ​ര​ണ്ട നി​ല​യി​ലാ​ണ്.​തോ​ടു​ക​ൾ വ​റ്റു​ന്ന​ത് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ ഉ​റ​വ​ക​ളെ​യും ബാ​ധി​ച്ചു തു​ട​ങ്ങി. ഇ​ത് ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും കൃ​ഷി​ക്കു​മാ​യി വെ​ള്ളം ക​ണ്ടെ​ത്തു​ന്ന​തി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

​കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഭീ​ഷ​ണി

​ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള വി​ത​ര​ണ ശൃം​ഖ​ല​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​പു​ഴ​യോ​ര​ങ്ങ​ളി​ലെ കി​ണ​റു​ക​ളെ​യാ​ണ്.​കോ​ഴി​ക്കോ​ട് സി​റ്റി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ​യും ജ​ല​നി​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഗു​ണ​ഭോ​ക്തൃ സ​മി​തി​ക​ളു​ടെ​യും കി​ണ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പൂ​നൂ​ർ പു​ഴ​യു​ടെ​യും ചെ​റു​പു​ഴ​യു​ടെ​യും തീ​ര​ങ്ങ​ളി​ലാ​ണ്. പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തോ​ടെ കി​ണ​റു​ക​ളി​ലെ ജ​ല​ല​ഭ്യ​ത കു​റ​യു​ക​യും പ​മ്പിം​ങ് നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് ചു​രു​ക്കേ​ണ്ടി വ​രി​ക​യും ചെ​യ്യു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ർ​ണ​മാ​യും നി​ല​ക്കാ​ൻ കാ​ര​ണ​മാ​യേ​ക്കും. ക​ടു​ത്ത ചൂ​ട് തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പേ പു​ഴ​ക​ൾ വ​റ്റു​ന്ന​ത് ജ​ല​മാ​നേ​ജ്‌​മെ​ന്റി​ലെ പോ​രാ​യ്മ​ക​ളി​ലേ​ക്കും വി​ര​ൽ ചൂ​ണ്ടു​ന്നു. പു​ഴ​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ വെ​ള്ളം കെ​ട്ടി​നി​ർ​ത്താ​ൻ സാ​ധി​ക്കാ​ത്ത​ത് ജ​ലം പെ​ട്ടെ​ന്ന് ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കാ​ൻ കാ​ര​ണ​മാ​കു​ന്നു.​പു​ഴ​യു​ടെ ആ​ഴം വ​ർ​ദ്ധി​ക്കു​ന്ന​തും സ്വാ​ഭാ​വി​ക​മാ​യ ഉ​റ​വ​ക​ൾ ന​ശി​ക്കു​ന്ന​തും പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടു​ന്നു.

​ജ​ല​ക്ഷാ​മം നേ​രി​ടാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പു​ഴ​യി​ൽ താ​ൽ​ക്കാ​ലി​ക ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച് വെ​ള്ളം സം​ര​ക്ഷി​ക്കാ​നും നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണം. ചൂ​ട് ക​ന​ക്കു​ന്ന​തോ​ടെ ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കേ​ണ്ടി വ​രു​ന്ന ദു​ര​വ​സ്ഥ ഒ​ഴി​വാ​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

Tags:    
News Summary - Poonur River and its tributaries have dried up; drinking water crisis in rural areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.