താ​ഹി​റി​ന്റെ റീ​ൽ റി​യ​ലാ​യി; ബീ​ച്ച് ശു​ചീ​ക​രണത്തിന് ഇനി പ്രോ​ജ​ക്ട് സു​ലൈ​മാ​നി

കോ​ഴി​ക്കോ​ട്: സ​ഞ്ചാ​രി​ക​ളു​ടെ ക​ണ്ണും മ​ന​സ്സും നി​റ​യ്ക്കു​ന്ന കോ​ഴി​ക്കോ​ട് ബീ​ച്ച് മാ​ലി​ന്യ​ത്താ​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. ഫു​ഡ്സ്ട്രീ​റ്റി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രാ​ണ് ബീ​ച്ചി​നെ മാ​ലി​ന്യ​ത്തി​ന്റെ കൂ​ടാ​ര​മാ​ക്കി മാ​റ്റി​യ​ത് എ​ന്ന ആ​ക്ഷേ​പ​ത്തി​ൽ പ​തി​രു​ണ്ട്. ഞാ​യ​റാ​ഴ്ച​യ​ല്ലേ...​ഒ​രു ചാ​യ കു​ടി​ക്കാ​മ​ല്ലോ എ​ന്ന് ക​രു​തി ക​ഴി​ഞ്ഞാ​ഴ്ച താ​ഹി​ർ എ​ന്നൊ​രു ചെ​റു​പ്പ​ക്കാ​ര​ൻ കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ​ത്തി. എ​ന്നാ​ൽ ബീ​ച്ചി​ലെ കാ​ഴ്ച​ക​ൾ താ​ഹി​റി​ന്റെ മ​ന​സ് മ​ടു​പ്പി​ച്ചു. എ​ങ്ങും ഫു​ഡ് വേ​സ്റ്റ് നി​റ​ഞ്ഞി​രി​ക്കു​ന്നു. ആ​ളു​ക​ൾ​ക്ക് സൂ​ര്യാ​സ്ത​മ​യ​വും ക​ണ്ട് ക​ട​ൽ​ക്കാ​റ്റേ​റ്റ് സു​ഖ​മാ​യി ഇ​രി​ക്കാ​നു​ണ്ടാ​ക്കി​യ പ​ടി​ക​ളി​ൽ പോ​ലും വേ​സ്റ്റ് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. പാ​തി ക​ഴി​ച്ചു​വെ​ച്ച ഭ​ക്ഷ​ണ​വും ഉ​പേ​ക്ഷി​ച്ചാ​ണ് ആ​ളു​ക​ൾ മ​ട​ങ്ങു​ന്ന​ത്. വേ​സ്റ്റ് ബി​ന്നി​ൽ ആ​രും വേ​സ്റ്റ് ഇ​ടു​ന്നേ​യി​ല്ല. പ​ല വേ​സ്റ്റ് ബി​ന്നും കാ​ലി​യാ​ണ്. പ്രാ​യ​മാ​യ ആ​ളു​ക​ൾ പോ​ലും ഇ​രി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്നു. ഇ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ടേ മ​തി​യാ​കൂ എ​ന്ന് താ​ഹി​ർ ഉ​റ​പ്പി​ച്ചു. എം.​ബി.​എ വി​ദ്യാ​ർ​ഥി​യാ​ണ് താ​ഹി​ർ.

ബീ​ച്ചി​ലെ വേ​സ്റ്റി​നെ കു​റി​ച്ച് താ​ഹി​ർ ഇ​ൻ​സ്റ്റ​​ഗ്രാ​മി​ൽ ഒ​രു പോ​സ്റ്റി​ട്ടു. മാ​ലി​ന്യ​പ്ര​ശ്നം എ​ങ്ങ​നെ പ​രി​ഹ​രി​ക്കു​മെ​ന്ന ഒ​രു ചോ​ദ്യ​വും ഉ​ന്ന​യി​ച്ചു. 21 മ​ണി​ക്കൂ​ർ കൊ​ണ്ട് പോ​സ്റ്റ് വ​ൺ മി​ല്യ​ൺ പ്ല​സ് ആ​ളു​ക​ൾ ക​ണ്ടു. താ​ഹി​റി​ന്റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​വ​ർ ഉ​ത്ത​ര​ങ്ങ​ളും നി​ര​ത്തി.

സി​വി​ക് സെ​ൻ​സ് എ​ന്ന പാ​ഠ​ഭാ​ഗം കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക, ഫു​ഡ് വേ​സ്റ്റ് വേ​സ്റ്റ്ബി​ന്നി​ൽ നി​ക്ഷേ​പി​ക്കാ​ൻ സാ​ധ​നം വാ​ങ്ങു​ന്ന​വ​രോ​ട് ക​ച്ച​വ​ട​ക്കാ​ർ ക​ർ​ശ​ന​മാ​യി പ​റ​യു​ക, ഫു​ഡ് വേ​സ്റ്റ് ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലേ​ക്ക് അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​വ​രെ കൈ​യോ​ടെ ക​ണ്ടെ​ത്തി പി​ഴ ചു​മ​ത്താ​നാ​യി റോ​മി​ങ് ഓ​ഫി​സ​റെ നി​യ​മി​ക്കു​ക ഇ​തൊ​ക്കെ​യാ​യി​രു​ന്നു ആ​ളു​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് താ​ഹി​റി​ന് കി​ട്ടി​യ നി​ർ​ദേ​ശ​ങ്ങ​ൾ. മാ​ത്ര​മ​ല്ല, ബീ​ച്ച് ശു​ചീ​ക​ര​ണ​ത്തി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്ത് മൂ​ൺ​ലി​റ്റ് ഫൗ​ണ്ടേ​ഷ​നും ഒ​പ്പം​കൂ​ടി.

ബീ​ച്ചി​ലെ വേ​സ്റ്റ് പ്ര​ശ്ന​ത്തെ കു​റി​ച്ചും അ​ത് എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്നും കാ​ണി​ച്ച് താ​ഹി​ർ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ൽ ഒ​രു പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്തു. ‘എ​ന്റെ വേ​സ്റ്റ് എ​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം’ എ​ന്ന രീ​തി​യി​ലേ​ക്ക് ആ​ളു​ക​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഫു​ഡ്സ്​​ട്രീ​റ്റി​ലെ ക​ട​ക​ളു​ടെ മു​ന്നി​ൽ വെ​ച്ച് വേ​സ്റ്റ് ബി​ന്നി​ന്റെ ലേ​ഔ​ട്ട് പ​രി​ഷ്‍ക​രി​ക്ക​ണ​മെ​ന്നും ഭ​ക്ഷ​ണം വാ​ങ്ങി​പ്പോ​കു​ന്ന ആ​ളു​ക​ൾ തി​ക്കി​ത്തി​ര​ക്കി വ​ന്ന് ഈ ​ബി​ന്നു​ക​ളി​ൽ വേ​സ്റ്റ് ഇ​ടി​ല്ലെ​ന്നും താ​ഹി​ർ അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യു​ന്ന​തി​ൽ നി​ന്ന് ബോ​ധ​വ​ത്ക​രി​ക്കാ​ൻ അ​വ​യ​ർ​നെ​സ് ബോ​ർ​ഡ് സ്ഥാ​പി​ക്കും, വേ​സ്റ്റ് കൃ​ത്യ​മാ​യി വേ​സ്റ്റ്ബി​ന്നി​ൽ ഇ​ടു​ന്ന കു​ടും​ബ​ത്തെ അ​നു​മോ​ദി​ക്കും, റോ​മി​ങ് ഓ​ഫി​സ​റെ സ്ഥാ​പി​ക്കും എ​ന്നി​വ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷ് ഉ​റ​പ്പു​ന​ൽ​കി.

അ​ങ്ങ​നെ​യാ​ണ് ‘പ്രോ​ജ​ക്ട് സു​ലൈ​മാ​നി’ എ​ന്ന പേ​രി​ൽ ഒ​രു വ​ലി​യ യ​ജ്ഞ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ശ​നി​യാ​ഴ്ച അ​ഞ്ചു​മ​ണി​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. അ​ന്ന് വൈ​കീ​ട്ട് എ​ത്തി​യ ആ​ളു​ക​ൾ ബീ​ച്ചി​ൽ അ​ണി​നി​ര​ന്നു. വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ അ​വ​ർ ബീ​ച്ചി​ലെ മ​ണ​ൽ​ത്ത​രി​ക​ളി​ലെ ചെ​റി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും സ്പൂ​ണു​ക​ളും പെ​റു​ക്കി​യെ​ടു​ത്തു. എ​ൻ​ലേ​ൺ, കാ​ഫി​റ്റ്, എ​യ്മ​ർ ബി​സ​ന​സ് സ്കൂ​ൾ, കാ​ഫി​റ്റ് പ്രീ​മി​യ​ർ ലീ​ഗ്, ടോ​ക്കി ഫോ​ൺ ഒ​പ്പം ചേ​ർ​ന്നു. മൂ​ൺ​ലി​റ്റ് ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​ൻ ഹാ​ഫി​സ് മു​തു​വ​ല്ലൂ​ർ, പ്ര​സി​ഡ​ന്റ് മു​ബ​ശ്ശി​ർ വ​യ​നാ​ട് നേ​തൃ​ത്വം ന​ൽ​കി. ഇ​തോ​ടെ തീ​ർ​ന്നി​ല്ല, നാ​ലാ​ഴ്ച കൂ​ടു​മ്പോ​ൾ ഒ​രു ദി​വ​സം ബീ​ച്ച് ശു​ചീ​ക​രി​ക്കാ​നു​റ​പ്പി​ച്ചാ​ണ് ഇ​വ​രെ​ല്ലാം മ​ട​ങ്ങി​യ​ത്.

Tags:    
News Summary - Tahir's reel becomes reality; Project Sulaimani now for beach cleaning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.