മൂഴിക്കൽ കൊലപാതകം ഫോൺ കിണറ്റിലിട്ടത് പ്രതി തന്നെയെന്ന് പൊലീസ്

വെ​ള്ളി​മാ​ട്കു​ന്ന്: മൂ​ഴി​ക്ക​ലി​ൽ മാ​തൃ​സ​ഹോ​ദ​രി​യു​ടെ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ന്ധു​വാ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ​ഫോ​ൺ കി​ണ​റ്റി​ലി​ട്ട​ത് പ്ര​തി ത​ന്നെ​യെ​ന്ന് പൊ​ലീ​സ്. സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് പി​ന്നി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൊ​ലീ​സ്.ചൊ​വ്വാ​ഴ്ച ബ​ന്ധു​ക്ക​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ സം​ബ​ന്ധി​ച്ച ദു​രൂ​ഹ​ത​ക​ൾ നീ​ങ്ങി​യ​ത്. പൊ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്.

പ​തി​നാ​റു​കാ​രി​യാ​യ ന​സ്രീ​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​രു​പ​തു​കാ​ര​ൻ അ​ദി​നാ​ൻ വീ​ടി​ന്റെ അ​ടു​ക്ക​ള​ഭാ​ഗം വ​ഴി പു​റ​ത്തി​റ​ങ്ങി ​ഫോ​ൺ കി​ണ​റ്റി​ൽ ഇ​ടു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള ഭാ​ഗ​ത്തെ വാ​തി​ലി​ന്റെ താ​ക്കോ​ൽ പി​റ​കു വ​ശ​ത്തെ വാ​ഷ് ബേ​സി​ന​ടു​ത്തു​ ത​ന്നെ​യാ​ണ് സൂ​ക്ഷി​ക്കാ​റു​ള്ള​ത്. ഈ ​വി​വ​രം അ​റി​യാ​വു​ന്ന അ​ദി​നാ​ൻ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ തു​റ​ന്നാ​ണ് പു​റ​ത്തെ​ത്തി​യ​ത്. താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ തു​റ​ക്കു​ന്ന​തി​ന്റെ ശ​ബ്ദം സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. പു​ല​ർ​ച്ച​യോ​ടെ ശ​ബ്ദം കേ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ന​സ്രീ​ന​യു​ടെ വ​ല്യു​മ്മ സ​ഫി​യ ഉ​ണ​ർ​ന്നി​രു​ന്നു. വീ​ടി​നു​ള്ളി​ൽ മോ​ഷ്ടാ​വ് ക​യ​റി​യെ​ന്ന സം​ശ​യ​ത്താ​ൽ വ​ല്ല്യു​മ്മ ന​സ്രീ​ന​യു​ടെ ഫോ​ണി​ലേ​ക്ക് 4.50 നാ​ണ് വി​ളി​ക്കു​ന്ന​ത്. ഈ ​സ​മ​യം ഫോ​ൺ അ​ദി​നാ​ന്റെ കൈ​വ​ശ​മാ​യി​രു​ന്നു​ള്ള​ത്. തു​ട​ർ​ന്നും ഫോ​ൺ വി​ളി വ​ന്ന​തോ​ടെ​യാ​ണ് പു​ല​ർ​ച്ചെ 5.10 ഓ​ടെ അ​ദി​നാ​ൻ പി​റ​ക് വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന് പു​റ​ത്തെ​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

ന​സ്രീ​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യെ​ന്ന ഉ​ദ്യേ​ശ​ത്തോ​ടെ​യാ​ണ് അ​ദി​നാ​ൻ വീ​ട്ടി​ലെ​ത്തി​യ​ത്. സ്വാ​ഭാ​വ ദൂ​ഷ്യം കാ​ര​ണം അ​ദി​നാ​നെ നേ​ര​ത്തേ മ​ർ​ദി​ക്കു​ക​യും ഫോ​ണി​ലെ സിം​കാ​ർ​ഡും മെ​മ്മ​റി കാ​ർ​ഡും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷ​ണ​സം​ഘം മു​മ്പാ​കെ മൊ​ഴി ന​ൽ​കി.

Tags:    
News Summary - Police say the accused threw the phone into the well in the Moozhikkal murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.