സമ്മിശ്ര കർഷക പുരസ്ക്കാര നിറവിൽ വിമുക്തഭടൻ നന്മണ്ട: സമ്മിശ്ര കർഷക പുരസ്ക്കാര നിറവിൽ വിമുക്തഭടൻ. കൂളിപ്പൊയിലിലെ വിമുക്ത ഭടനായ കോട്ടാടിപ്പറമ്പത്ത് ശ്രീധരൻ നായരാണ് സമ്മിശ്ര കൃഷിയിൽ വിജയഗാഥ രചിക്കുന്നത്. ജൈവം ജീവാമൃതം എന്നതാണ് ഈ വിമുക്തഭന്റെ പോളിസി. ഇപ്പോഴും പട്ടാളച്ചിട്ട കൈമോശം വരാതെ തന്നെ ഒരു പകൽ കൃഷിയിടത്തിലും തൊഴുത്തിലും ചെലവഴിക്കേണ്ട സമയ സൂചികയും രേഖപ്പെടുത്തിയിട്ടുണ്ട് ഇദ്ദേഹം. പതിനഞ്ച് നാടൻ ആടുകളും രണ്ടു കറവപ്പശുക്കളുമുണ്ട്. ഇത് കൂടാതെ ഇടവിള കൃഷിയായ ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് എന്നിവയും തെങ്ങ്, കവുങ്ങ് കൃഷിയും ചെയ്യുന്നു. വാഴയിനത്തിൽ നേന്ത്രവാഴ - മൈസൂരി ഇനം, പൂവൻപഴം, റോബസ്റ്റ എന്നിവയും കൃഷി ചെയ്യുന്നു. കർഷകർക്ക് മാതൃകയാകുന്ന ശ്രീധരൻ നായർ ഒരു പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്. പച്ചക്കറിയിലും ജൈവത്തിനാണ് പ്രാധാന്യം.ഒരു പതിറ്റാണ്ടായി കാർഷികവൃത്തിയിൽ തുടരുന്ന ശ്രീധരൻ നായർ ഇന്നുവരെ പുറമെ നിന്നും ഭക്ഷ്യപദാർഥങ്ങൾ വാങ്ങിയിട്ടില്ലായെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു.കർഷക ദിനത്തിൽ സമ്മിശ്ര കർഷകനുള്ള പുരസ്കാരം ലഭിച്ചു. ഇത്തരം അവാർഡുകൾ നമ്മെ കൂടുതൽ ഉത്തരവാദിത്തത്തിലേക്കാണ് കൊണ്ടുപോവുകയെന്ന് ഈ വിമുക്തഭടൻ പറയുന്നു. പടം: ആടുകളുടെ പരിപാലനത്തിൽ ശ്രീധരൻ നായർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.