കോഴിക്കോട്: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് 19ന് മന്ത്രി വീണ ജോർജ് ജില്ലയിൽ നിർവഹിക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് വെള്ളിമാട്കുന്ന് ജൻഡർ പാർക്കിൽ വെച്ച് ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, കാക്കൂർ, കുരുവട്ടൂർ, തുറയൂർ, ചൂലൂർ, വേളം കുടുംബാരോഗ്യ കേന്ദ്രങ്ങൾ, വെളിയഞ്ചേരിപ്പാടം അർബൻ കുടുംബാരോഗ്യ കേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് മൂന്നിന് സമഗ്ര സാമൂഹികാധിഷ്ഠിത ജീവിത ശൈലി രോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയായ ജീവതാളം ഉദ്ഘാടനം ചെയ്യും. ജില്ല കാൻസർ കെയർ സൊസൈറ്റി പ്രഖ്യാപനവും നടക്കും. 6.19 കോടി ചെലവിൽ മാനാഞ്ചിറയിൽ നിർമിക്കുന്ന ആർ.പി.എച്ച് ലാബ് ശിലാസ്ഥാപനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വിവിധ പുരസ്കാരങ്ങളും വിതരണം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി. ശിവാനന്ദൻ, ഡി.എം.ഒ ഡോ. വി. ഉമർ ഫാറൂഖ്, ഡോ. എൻ. നവീൻ, അഹമ്മദ് കബീർ, ജോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.