കോഴിക്കോട്: കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറിയായും കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായും ദീർഘകാലം സേവനമനുഷ്ഠിച്ചശേഷം കൺസ്യൂമർ കമീഷൻ അംഗമായി ലക്ഷദ്വീപിലേക്ക് നിയമിതനായ ബി.എം. ജമാലിന് കോഴിക്കോട് പൗരാവലി സ്വീകരണം നൽകി. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം.സി. മായിൻ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ പുരസ്കാരം സമർപ്പിച്ചു. എം.കെ. മുനീർ എം.എൽ.എ പൊന്നാടയണിയിച്ചു. എം.കെ. രാഘവൻ എം.പി പ്രശംസാപത്രവും പി.ടി.എ. റഹീം എം.എൽ.എ ഹാരവും അണിയിച്ചു. അഡ്വ. എം.രാജൻ, ടി.വി. ബാലൻ, അഡ്വ.കെ. സൈതാലിക്കുട്ടി, കെ. മൊയ്തീൻ കോയ. ഡോ. കെ.മൊയ്തു, അഡ്വ.പി.എം. ഹനീഫ, അബ്ദുറഹിമാൻ പെരിങ്ങാടി, പി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. ബി.എം. ജമാൽ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.